റാഷിദ്, നബി, സാസൈ; ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി അഫ്ഗാന്‍ താരങ്ങള്‍

Published : Mar 01, 2019, 12:21 PM IST
റാഷിദ്, നബി, സാസൈ; ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി അഫ്ഗാന്‍ താരങ്ങള്‍

Synopsis

ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി അഫ്ഗാന്‍ താരങ്ങള്‍. അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പരയാണ് അഫ്ഗാന്‍ താരങ്ങള്‍ക്ക് തുണയായത്. റാങ്കിങ് പ്രകാരം ബൗളര്‍മാരുടെ പട്ടികയില്‍ റാഷിദ് ഖാന്‍ ഒന്നാമതും ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍  മുഹമ്മദ് നബി മൂന്നാമതുമുണ്ട്.

ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി അഫ്ഗാന്‍ താരങ്ങള്‍. അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പരയാണ് അഫ്ഗാന്‍ താരങ്ങള്‍ക്ക് തുണയായത്. റാങ്കിങ് പ്രകാരം ബൗളര്‍മാരുടെ പട്ടികയില്‍ റാഷിദ് ഖാന്‍ ഒന്നാമതും ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍  മുഹമ്മദ് നബി മൂന്നാമതുമുണ്ട്. ഹസ്രത്തുള്ള സാസൈയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു അഫ്ഗാന്‍ താരം. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ താരം ഏഴാമതെത്തി. 

അയര്‍ലന്‍ഡിനെതിരെ അവസാന ടി20യില്‍ തുടര്‍ച്ചയായി നാല് പന്തുകള്‍ വിക്കറ്റ് വീഴ്ത്തി റെക്കോഡിട്ടിരുന്നു റാഷിദ് ഖാന്‍. ഇത് തന്നെയാണ് താരത്തിന് ഒന്നാം സ്ഥാനം ഉറപ്പിക്കാനായത്. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ അഫ്്ഗാന്‍ താരം സാസൈയാണ്. അയര്‍ലന്‍ഡിനെതിരെ നേടിയ 162 റണ്‍സ് താരത്തെ 31 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് സാസൈ.

അയര്‍ലന്‍ഡിനെതിരെ രണ്ട് 147 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് നേടുകയും ചെയ്ത നബി മൂന്നാം സ്ഥാനത്ത് തുടരുന്നു. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ മൂന്നാമതെത്തി. ഇന്ത്യക്കെതിരെ 56 പന്തില്‍ 113 റണ്‍സ് നേടിയ പ്രകടനമാണ് മാക്‌സ്‌വെല്ലിന് തുണയയാത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മികച്ച മിഡില്‍ ഈസ്റ്റ് ഫുട്‌ബോളര്‍ക്കുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്
ആഷസ് പരമ്പര: പെര്‍ത്ത്, മെല്‍ബണ്‍ വിക്കറ്റുകൾക്ക് രണ്ട് റേറ്റിങ്, ഐസിസിക്ക് ഇരട്ടത്താപ്പോ?