ബംഗ്ലാദേശിനെതിരെ തകര്‍ന്നടിഞ്ഞ് അഫ്ഗാന്‍, ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കക്ക് ടോസ്

Published : Oct 07, 2023, 01:55 PM IST
ബംഗ്ലാദേശിനെതിരെ തകര്‍ന്നടിഞ്ഞ് അഫ്ഗാന്‍, ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കക്ക് ടോസ്

Synopsis

പതിനഞ്ചാം ഓവറില്‍ 83-1 എന്ന മികച്ച നിലയിലായിരുന്ന അഫ്ഗാന്‍ പിന്നീട് തകര്‍ന്നടിഞ്ഞു. 47 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍.

ധരംശാല/ദില്ലി: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളുടെയും ലോകകപ്പിലെ ആദ്യ മത്സരമാണിത്. സന്നാഹ മത്സരങ്ങളില്‍ രണ്ടിലും ശ്രീലങ്ക തോല്‍വി വഴങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമ തിരിച്ചെത്തിയിട്ടുണ്ട്.

ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): കുശാൽ പെരേര, പാതും നിസങ്ക, കുസൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക, ദുനിത് വെല്ലലഗെ, മതീഷ പതിരണ, ദിൽഷൻ മധുശങ്ക, കസുൻ രജിത.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക്, ടെംബ ബാവുമ, റാസി വാൻ ഡെർ ദസ്സൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, കാഗിസോ റബാഡ.

ഡ്രിങ്ക്സ് ബ്രേക്കിനിടെ ഗ്രൗണ്ടിൽ നമസ്കരിച്ച് പ്രാര്‍ഥനയിൽ മുഴുകി പാക് താരം മുഹമ്മദ് റിസ്‌വാൻ-വീഡിയോ

ബംഗ്ലാദേശിനെതിരെ തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍.

ഇന്ന് രാവിലെ തുടങ്ങിയ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 37.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ടായി. പതിനഞ്ചാം ഓവറില്‍ 83-1 എന്ന മികച്ച നിലയിലായിരുന്ന അഫ്ഗാന്‍ പിന്നീട് തകര്‍ന്നടിഞ്ഞു. 47 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഇബ്രാഹിം സര്‍ദ്രാന്‍ 22 റണ്‍സടിച്ചപ്പോള്‍ റഹ്മത്ത് ഷായും ക്യാപ്റ്റന്‍ ഹഷ്മത്തുള്ല ഷാഹിദിയും 18 റണ്‍സ് വീതമെടുത്തു. വാലറ്റത്ത് 20 പന്തില്‍ 22 റണ്‍സെടുത്ത അസ്രത്തുള്ള ഒമര്‍സായിയാണ് അഫ്ഗാനെ 150 കടത്തിയത്.

ബംഗ്ലാദേശിനുവേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും മെഹ്ദി ഹസന്‍ മിറാസുമാണ് അഫ്ഗാനെ എറിഞ്ഞിട്ടത്. ഷൊറീഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റ് വീഴ്ത്തി. മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ഇന്ന് ബംഗ്ലാദേശ് നിരയിലില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പരിഭവങ്ങളില്ല, തന്‍റെ നാട്ടിലെത്തിയ സഞ്ജുവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ജിതേഷ് ശര്‍മ; ആരാധകരെല്ലാം ഡബിൾ ഹാപ്പി!
ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന