ലോകകപ്പിന് മുമ്പ് ഇന്ത്യ-പാകിസ്ഥാൻ ഫൈനലില്ല, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ അഫ്ഗാനോട് തോറ്റ് നാണംകെട്ട് പാകിസ്ഥാൻ

Published : Oct 06, 2023, 04:46 PM IST
 ലോകകപ്പിന് മുമ്പ് ഇന്ത്യ-പാകിസ്ഥാൻ ഫൈനലില്ല, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ അഫ്ഗാനോട് തോറ്റ് നാണംകെട്ട് പാകിസ്ഥാൻ

Synopsis

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 18 ഓവറില്‍ 115 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 17.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ലക്ഷ്യത്തിലെത്തി. 24 റണ്‍സെടുത്ത ഓപ്പണര്‍ ഒമൈര്‍ യൂസഫാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍.

ഹാങ്ചൗ: ഏകദിന ലോകകപ്പില്‍ ഈ മാസം 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്ന പോരാട്ടത്തിന് മുമ്പ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ പോരാട്ടം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. ആദ്യ സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ രണ്ടാം സെമിയില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനോട് തോറ്റു. അഫ്ഗാനെതിരെ ഇന്ന് നടന്ന രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ആറ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്‍റെ തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 18 ഓവറില്‍ 115 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 17.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ലക്ഷ്യത്തിലെത്തി. 24 റണ്‍സെടുത്ത ഓപ്പണര്‍ ഒമൈര്‍ യൂസഫാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. റൊഹൈല്‍ നസീര്‍(10), അര്‍ഫാത് മിന്‍ഹാസ്(13), അമീര്‍ ജമാല്‍(14) എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. ഏഴാം ഓവറില്‍ 49-1 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് പാകിസ്ഥാന്‍ 18 ഓവറില്‍ 115 റണ്‍സിന് ഓള്‍ ഔട്ടായത്. 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഫരീദ് അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ക്വായിസ് അഹമ്മദും സാഹിര്‍ ഖാനും ചേര്‍ന്നാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ സിദ്ദീഖുള്ള അതാലിനെയും(5), മുഹമ്മദ് ഷെഹ്സാദിനെയും(9) തുടക്കത്തിലെ നഷ്ടമായ അഫ്ഗാന് വേണ്ടി മൂന്നാം നമ്പറിലിറങ്ങിയ നൂര്‍ അലി സര്‍ദ്രാന്‍ 33 പന്തില്‍ 39 റണ്‍സെടുത്ത് തകര്‍ത്തടിച്ചു. 35-3ലേക്ക് വീണെങ്കിലും 13 റണ്‍സെടുത്ത അഫ്സര്‍ സാസായിക്കൊപ്പം സര്‍ദ്രാന്‍ അഫ്ഗാനെ 50 കടത്തി.

ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ ഉറപ്പിച്ചു, ചൈനയില്‍ ചരിത്രം തിരുത്തി ഇന്ത്യ

സര്‍ദ്രാന്‍ പുറത്തായതിന് പിന്നാലെ സാസായിയും കരീം ജന്നത്തും(0) പുറത്തായതോടെ 84-6ലേക്ക് കൂപ്പുകുത്തിയ അഫ്ഗാന്‍ തോല്‍വി മുന്നില്‍ കണ്ടെങ്കിലും 19 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബിന്‍റെ പോരാട്ടവീര്യം അവര്‍ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചു. നാളെയാണ് ഇന്ത്യ-അഫ്ഗാന്‍ ഫൈനല്‍. വെങ്കല മെഡല്‍ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഇനി ബംഗ്ലാദേശിനെ നേരിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തോറ്റെന്ന് ഉറപ്പിച്ചതോടെ ചെപ്പോക്ക് വിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍
ഫീല്‍ഡിംഗ് തടസപ്പെടുത്തി, രഘുവന്‍ഷിയെ പറഞ്ഞയച്ച് അംപയര്‍; പിന്നാലെ വിവാദം