അണ്ടര്‍ 19 ലോകകപ്പ്: സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം, മാറ്റമില്ലാതെ ടീം ഇന്ത്യ

Published : Feb 04, 2026, 01:18 PM IST
India U19 World Cup Squad

Synopsis

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. സൂപ്പര്‍ സിക്‌സില്‍ കളിച്ച അതേ ടീമുമായി മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് ആദ്യം ബാറ്റ് ചെയ്യും. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ സിക്‌സില്‍ പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. അഞ്ചുതവണ ചാമ്പ്യന്‍മാരായ ഇന്ത്യ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്നത് ഒറ്റക്കളിയിലും തോല്‍വി അറിയാതെ. ആദ്യ ഫൈനല്‍ സ്വപ്നം കാണുന്ന അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ ശ്രീലങ്കയോട് മാത്രം തോറ്റു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

അഫ്ഗാനിസ്ഥാന്‍: ഉസ്മാന്‍ സാദത്ത്, ഖാലിദ് അഹമ്മദ്സായി, ഫൈസല്‍ ഷിനോസാദ, ഉസൈറുല്ല നിയാസായി, മഹ്ബൂബ് ഖാന്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അസീസുള്ള മിയാഖില്‍, അബ്ദുള്‍ അസീസ്, ഖതിര്‍ സ്റ്റാനിക്സായി, റൂഹുല്ല അറബ്, നൂരിസ്ഥാനി ഒമര്‍സായി, വദ്രാന്‍ഹി ഒമര്‍സായി.

ഇന്ത്യ: ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവന്‍ഷി, ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വേദാന്ത് ത്രിവേദി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ആര്‍ എസ് അംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.

ക്യാപ്റ്റന്‍ ആയുഷ് മാത്രേ, കൗമാര വിസ്മയം വൈഭവ് സൂര്യവംശി, ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏക സെഞ്ചുറിയന്‍ വിഹാന്‍ മല്‍ഹോത്ര, വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടു, വേദാന്ത് ത്രിവേദി എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരശക്തം. പക്ഷേ ഇതുവരെയുള്ള കളികളില്‍ ഇന്ത്യയെ സുരക്ഷിതമാക്കിയത് അംബരീഷ്, ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍, ദീപേഷ് ദേവന്ദ്രന്‍ എന്നിവരുടെ ബൗളിംഗ് കരുത്തിലായിരുന്നു. ആയുഷ് മാത്രേയുടെയും വിഹാന്‍ മല്‍ഹോത്രയുടേയും ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് കരുത്താവും. വൈഭവ് സൂര്യവംശി യഥാര്‍ഥ ഫോമിലേക്ക് എത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പം. അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേര്‍ക്കുനേര്‍ വരുന്ന പതിമൂന്നാമത്തെ മത്സരം. പത്തില്‍ ഇന്ത്യയും രണ്ടില്‍ അഫ്ഗാനിസ്ഥാനും ജയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; മലയാളി താരങ്ങൾക്ക് മികച്ച അവസരമെന്ന് സഞ്ജു സാംസൺ
പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ ഒരുങ്ങി സൗരവ് ഗാംഗുലി; വെളിപ്പെടുത്തലുമായി ഹർഭജൻ