തൃശൂരിന്‍റെ സ്വന്തം ഗഡിയായി തിരുവനന്തപുരംകാരൻ അഹമ്മദ് ഇമ്രാന്‍, സഞ്ജു നിരാശപ്പെടുത്തിയ ഹോം ഗ്രൗണ്ടില്‍ വെടിക്കെട്ട് സെഞ്ചുറി

Published : Aug 24, 2025, 10:57 AM IST
Ahammed Imran

Synopsis

ഏഷ്യാ കപ്പ് ടീമിലിടം നേടിയ സഞ്ജു സാംസണ്‍ ഹോം ഗ്രൗണ്ടില്‍ ഫിനിഷറായി നിരാശപ്പെടുത്തിയപ്പോഴാണ് തിരുവനന്തപുരംകാരനായ അഹമ്മദ് ഇമ്രാന്‍ ഓപ്പണറായി ഇറങ്ങി ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെ കാണികളെ ആവേശത്തിലാഴ്ത്തിയത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസൺ 2-ൽ തകർപ്പൻ പ്രകടനവുമായി തിരുവവന്തപുരത്തുകാരന്‍ അഹമ്മദ് ഇമ്രാൻ. തിരുവനന്തപുരം ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശൂര്‍ ടൈറ്റന്‍സിനായി ഓപ്പണറായി ഇറങ്ങി 55 പന്തില്‍ 100 റണ്‍സടിച്ച അഹമ്മദ് ഇമ്രാന്‍ കെസിഎല്‍ രണ്ടാം സീസണിലെ ആദ്യ സെഞ്ചുറിയും സ്വന്തമാക്കി. 11 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇമ്രാന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. അഹമ്മദ് ഇമ്രാന്‍ നേടിയ സെഞ്ചുറിയുടെ കരുത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ കാലിക്കറ്റിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഏഷ്യാ കപ്പ് ടീമിലിടം നേടിയ സഞ്ജു സാംസണ്‍ ഹോം ഗ്രൗണ്ടില്‍ തൊട്ടു മുന്‍ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ ഫിനിഷറായി ഇറങ്ങി നിരാശപ്പെടുത്തിയപ്പോഴാണ് തിരുവനന്തപുരംകാരനായ അഹമ്മദ് ഇമ്രാന്‍ കാലിക്കറ്റിനെതിരെ ഓപ്പണറായി ഇറങ്ങി ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെ കാണികളെ ആവേശത്തിലാഴ്ത്തിയത്. 54 പന്തിൽ 11 ഫോറുകളും 5 സിക്സറുകളും സഹിതം സെഞ്ചുറി തികച്ചതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ ഇമ്രാൻ പുറത്തായി. ഒരു വശത്ത് വിക്കറ്റുകൾ നിലംപൊത്തുമ്പോഴും, മറുവശത്ത് പാറപോലെ ഉറച്ചുനിന്ന് ഇമ്രാൻ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസിന്‍റെ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ഓരോ ഓവറിലും റൺറേറ്റ് നിലനിർത്തി ടീമിനെ മുന്നിൽ നിന്ന് നയിച്ച ഇമ്രാൻ, ടീം സ്കോർ 209 റൺസിലെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

19 വയസ്സുകാരനായ അഹമ്മദ് ഇമ്രാൻ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയാണ്.കഴിഞ്ഞ സീസണിൽ കേരളത്തിന്‍റെ അണ്ടർ 19 ക്യാപ്റ്റൻ ആയിരുന്നു ഇമ്രാൻ. സി.കെ. നായിഡു ട്രോഫിയിൽ സെഞ്ച്വറി പ്രകടനത്തിലൂടെയും ഇമ്രാൻ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ വിഭർഭക്കെതിരെയുള്ള മത്സരത്തിലൂടെ ര‍‍ഞ്ജി ട്രോഫിയിലും ഇമ്രാൻ അരങ്ങേറ്റം കുറിച്ചിരുന്നു. ബാറ്റിംഗിൽ മാത്രമല്ല, നിർണ്ണായക ഘട്ടങ്ങളിൽ പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിവുള്ള ഒരു ഓൾറൗണ്ടർ കൂടിയാണ് ഈ യുവതാരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇതിഹാസങ്ങളുടെ തണലില്‍ ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാള്‍; ഒരു ക്ലാസിക്ക് ഇന്നിങ്സ്
'കഴിഞ്ഞ 2-3 വര്‍ഷം എനിക്കിങ്ങനെ കളിക്കാന്‍ സാധിച്ചില്ല'; വിശദീകരിച്ച് വിരാട് കോലി