മാര്‍ക്രത്തിന് പരിക്ക്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും

Published : Dec 28, 2019, 09:00 PM IST
മാര്‍ക്രത്തിന് പരിക്ക്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും

Synopsis

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. ഇടത് കയ്യിലെ മോതിര വിരലിലേറ്റ പരിക്കാണ് താരത്തിന് വിനയായത്.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. ഇടത് കയ്യിലെ മോതിര വിരലിലേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. താരത്തിന് രണ്ട് മാസമെങ്കിലും നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന വിവരം.

ഈ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 20ഉം രണ്ടാം ഇന്നിങ്‌സില്‍ രണ്ട് റണ്‍സുമാണ് മാര്‍ക്രം നേടിയത്. ആരായിരിക്കും മാര്‍ക്രത്തിന്റെ പകരക്കാരനെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

14 സിക്സ്, 9 ഫോര്‍, വൈഭവ് 95 പന്തില്‍ 171, അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഹിമാലയന്‍ സ്കോറുയര്‍ത്തി ഇന്ത്യ
'ഇന്ത്യൻ താരങ്ങൾ പലരും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ