ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്‍റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

Published : Aug 07, 2026, 05:13 PM IST
Trivandrum Royals

Synopsis

ആദ്യ സീസണിൽ സെമിയിലിടം നേടിയ ട്രിവാൻഡ്രം റോയൽസിന് കഴിഞ്ഞ സീസണിൽ അതിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലീഗിൽ ശക്തമായൊരു തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇത്തവണ റോയൽസ് ഇറങ്ങുന്നത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ.) മൂന്നാം സീസണിനൊരുങ്ങുന്ന ട്രിവാൻഡ്രം റോയൽസിന്‍റെ പരിശീലന ക്യാമ്പിന് തുമ്പ കെസിഎ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ആവേശത്തുടക്കം. മുഖ്യ പരിശീലകൻ അഭിഷേക് മോഹന്‍റെ നേതൃത്വത്തിലാണ് താരങ്ങൾ പരിശീലനത്തിനിറങ്ങിയത്. ആദ്യ സീസണിൽ സെമിയിലിടം നേടിയ ട്രിവാൻഡ്രം റോയൽസിന് കഴിഞ്ഞ സീസണിൽ അതിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലീഗിൽ ശക്തമായൊരു തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇത്തവണ റോയൽസ് ഇറങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ ടീമാണ് ഇത്തവണ റോയൽസിന്‍റേത്. ലേലത്തിൽ മുഴുവൻ തുകയും ചെലവഴിച്ച് ശക്തമായൊരു ടീമിനെയാണ് ഇത്തവണ റോയൽസ് രംഗത്തിറക്കുന്നത്.

പല മത്സരങ്ങളിലും ബാറ്റിങ് നിരയുടെ പ്രകടനം അവസരത്തിനൊത്ത് ഉയരാതെ പോയതാണ് കഴിഞ്ഞ സീസണിൽ ടീമിന് തിരിച്ചടിയായത്. എന്നാൽ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ഗോവിന്ദ് ദേവ് പൈയും അക്ഷയ് മനോഹറും അടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് റോയൽസിന്റേത്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച കൃഷ്ണപ്രസാദ് തന്നെയാണ് ഇത്തവണയും ടീമിന്റെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ഒരു സെഞ്ചുറിയടക്കം 479 റൺസ് നേടിയ കൃഷ്ണപ്രസാദ് ആയിരുന്നു ലീഗിലെ ടോപ് സ്കോറർ. കേരള സീനിയർ ടീം താരവും നിലവിൽ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് വേണ്ടി കളിക്കുകയും ചെയ്യുന്ന വിഷ്ണു വിനോദ് കൂടി കൃഷ്ണപ്രസാദിനൊപ്പം ചേരുമ്പോൾ ടൂർണമെന്റിലെ ഏറ്റവും പ്രഹരശേഷിയുള്ള മുൻനിര ബാറ്റിങ്ങാവുകയാണ് റോയൽസിന്റേത്. കേരളത്തിലെ ഏറ്റവും മികച്ച യുവബാറ്റർമാരിൽ ഒരാളായ ഗോവിന്ദ് ദേവ് കഴിഞ്ഞ രണ്ട് സീസണിലും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഗോവിന്ദിനൊപ്പം അക്ഷയ് മനോഹറും ചേരുമ്പോൾ ടീമിന്റെ മധ്യനിരയും ശക്തമാണ്.

ഒന്നിനൊന്ന് മികച്ച ഓൾറൗണ്ടർമാരുടെ നീണ്ടൊരു നിരയാണ് ടീമിന്‍റെ മറ്റൊരു കരുത്ത്. മുൻ കേരള ക്യാപ്റ്റൻ കൂടിയായ സിജോമോൻ ജോസഫാണ് ഇത്തവണ ടീമിന്റെ ഉപനായകൻ (വൈസ് ക്യാപ്റ്റൻ). സിജോമോൻ ജോസഫ്, എം നിഖിൽ, കെ അജീഷ് എന്നിവരാണ് ടീമിലെ പ്രധാന ഓൾ റൗണ്ടർമാർ. വിഷ്ണു വിനോദിനൊപ്പം ഉജ്വൽ കൃഷ്ണ, ഭരത് സൂര്യ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബൗളിങ് നിരയും ഇത്തവണ ശക്തമാണ്. ബേസിൽ എൻ.പി, സി.വി വിനോദ് കുമാർ, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ എന്നിവരടങ്ങുന്നതാണ് ടീമിലെ പേസ് നിര. ഒപ്പം സ്പിന്നർ വി അജിത്തും കൂടി ചേരുമ്പോൾ വരാനിരിക്കുന്ന കെ.സി.എൽ സീസണിൽ റോയൽസിന്‍റേത് കരുത്തുറ്റതും സന്തുലിതവുമായ ബൗളിങ് നിരയായി മാറുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിക്കറ്റ് മതിയാക്കി ദിവസങ്ങൾക്കുള്ളിൽ വൻ സർപ്രൈസ്; വിദേശ ലീഗിൽ കളിക്കാൻ കരാറൊപ്പിട്ട് അജിങ്ക്യ രഹാനെ
തുടർച്ചയായ പരിക്കുകൾ വില്ലനായി; 25-ാം വയസ്സിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോൺ ടേണർ