വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ റോളിൽ അജിങ്ക്യാ രഹാനെ, ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ കമന്‍റേറ്ററാകും

Published : Aug 12, 2026, 12:50 PM IST
Ajinkya Rahane

Synopsis

18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് രഹാനെ അടുത്തിടെ തിരശ്ശീലയിട്ടത്. ഇന്ത്യയ്ക്കായി 85 ടെസ്റ്റ് മത്സരങ്ങളിൽ കുപ്പായമണിഞ്ഞ താരം 12 സെഞ്ചുറികളും 26 അർധസെഞ്ചുറികളും അടക്കം 5,077 റൺസ് നേടിയിട്ടുണ്ട്.

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ റോളിൽ ആരാധകർക്ക് മുന്നിലെത്താനൊരുങ്ങി മുൻ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഓഗസ്റ്റ് 15 മുതൽ 27 വരെ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലൂടെ രഹാനെ കമന്‍റേറ്ററായി അരങ്ങേറ്റം കുറിക്കും. സോണി സ്പോർട്സ് നെറ്റ്‌വർക്കിലൂടെയാണ് താരം കമന്‍ററി ബോക്സിലേക്ക് ചുവടുവെക്കുന്നത്.

18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് രഹാനെ അടുത്തിടെ തിരശ്ശീലയിട്ടത്. ഇന്ത്യയ്ക്കായി 85 ടെസ്റ്റ് മത്സരങ്ങളിൽ കുപ്പായമണിഞ്ഞ താരം 12 സെഞ്ചുറികളും 26 അർധസെഞ്ചുറികളും അടക്കം 5,077 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ അനുഭവസമ്പത്തും മത്സര സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്താനുള്ള പാടവവും കമന്‍ററി ബോക്സിൽ ആരാധകർക്ക് പുതിയ അനുഭവമായിരിക്കും.

തന്‍റെ പുതിയ ദൗത്യത്തിൽ ഏറെ ആവേശഭരിതനാണെന്ന് അജിങ്ക്യ രഹാനെ പ്രതികരിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ഏത് കായികതാരത്തിനും പരമോന്നതമാണ്. വർഷങ്ങളോളം ഇന്ത്യയെ ഈ ഫോർമാറ്റിൽ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഇനി വ്യത്യസ്തമായൊരു റോളിൽ കളി കാണാനും വിശകലനം ചെയ്യാനും സാധിക്കുന്നതിൽ സന്തോഷമുണ്ട്. മത്സര തന്ത്രങ്ങളും നിർണായക നിമിഷങ്ങളും ആരാധകരിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും- രഹാനെ വ്യക്തമാക്കി.

രഹാനെയുടെ സാന്നിധ്യം സോണി സ്പോർട്സിന്‍റെ പ്രക്ഷേപണത്തിന് കൂടുതൽ മികവേകുമെന്ന് സോണി പിക്ചേഴ്സ് നെറ്റ്‌വർക്സ് ഭാരവാഹി രാജേഷ് കൗൾ പറഞ്ഞു. ഓഗസ്റ്റ് 15-ന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലങ്കയില്‍ തോറ്റാല്‍ കസേരയിളകും! അഗാർക്കറിനൊപ്പം തെറിക്കുമോ പരിശീലകൻ ഗംഭീർ?
നായകനാക്കണം! ഹാർദിക്കിനോട് നോ പറഞ്ഞ് ഗുജറാത്ത്; ആർക്കും വേണ്ടെ സൂപ്പർ സ്റ്റാറിനെ?