ടി20 ലോകകപ്പില്‍ സഞ്ജുവിന്റെ റോള്‍ വ്യക്തമാക്കി അഗാര്‍ക്കര്‍! കൂടെ പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നുള്ള സൂചനയും

By Web TeamFirst Published May 2, 2024, 6:14 PM IST
Highlights

ടി20 ലോകകപ്പിനുള്ള ടീം തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഗാര്‍ക്കര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അഗാര്‍ക്കര്‍ക്കൊപ്പം ഉണ്ടായിരുന്നു

അഹമ്മദാബാദ്: വരുന്ന ടി20 ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാവുമെന്നുള്ള സൂചന നല്‍കി ബിസിസിഐ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍. ടി20 ലോകകപ്പിനുള്ള ടീം തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഗാര്‍ക്കര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അഗാര്‍ക്കര്‍ക്കൊപ്പം ഉണ്ടായിരുന്നു. കെ എല്‍ രാഹുലിനെ ഒഴിവാക്കാനുണ്ടായ കാരണം വിശദീകരിച്ചപ്പോവാണ് അഗാര്‍ക്കര്‍, സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്. 

സഞ്ജുവിന് ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനാവുമെന്ന് അഗര്‍ക്കര്‍ വ്യക്താക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഐപിഎല്ലില്‍ രാഹുല്‍ ഓപ്പണറായിട്ടാണ് കളിക്കുന്നത്. അദ്ദേഹത്തെ ഏല്‍പ്പിക്കുന്ന ജോലി ഗംഭീരമായി പൂര്‍ത്തിയാക്കുന്നുമുണ്ട്. ഞങ്ങള്‍ പ്രധാനമായും മധ്യനിരയിലേക്കുള്ള താരങ്ങളെയാണ് തിരഞ്ഞിരുന്നത്. അവസാനം വരെ ബാറ്റ് വീശാനും ഫിനിഷിംഗ് കഴിവുള്ള താരങ്ങളേയുമാണ് നോക്കിയത്. അതുകൊണ്ടുതന്നെ സഞ്ജുവും റിഷഭ് പന്തും അതിന് അനുയോജ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ബാറ്റിംഗ് നിരയില്‍ എവിടെ വേണമെങ്കിലും സഞ്ജുവിന് ബാറ്റ് ചെയ്യാനാവും. എന്താണ് നമ്മുടെ ആവശ്യം എന്നതിന് അനുസരിച്ചാണ് ടീം തെരഞ്ഞെടുത്തത്.'' അഗാര്‍ക്കര്‍ പറഞ്ഞു. 

ബട്‌ലര്‍ മടങ്ങുന്നു! ഐപിഎല്‍ പ്ലേഓഫിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി, ഇംഗ്ലണ്ട് താരങ്ങള്‍ പിന്മാറും

ടീമില്‍ നിന്നൊഴിവാക്കപ്പെട്ട റിങ്കു സിംഗിനെ കുറിച്ചും അഗാര്‍ക്കര്‍ സംസാരിച്ചു. ''റിങ്കു ഉള്‍പ്പെടുത്താതിരിക്കാന്‍ താരം തെറ്റൊന്നും ചെയ്തിട്ടില്ല. അവനെ 15-ല്‍ ഉള്‍പ്പെടുത്താനായില്ല. അദ്ദേഹത്തെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിന്നു. റിസര്‍വ് താരമായിട്ടെങ്കിലും അവന്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ടീമിനൊപ്പം അദ്ദേഹം വേണം.'' അഗാര്‍ക്കര്‍ കൂട്ടിചേര്‍ത്തു.

ഇഷ്ടക്കാര്‍ക്ക് മാത്രമാണ് പരിഗണ നല്‍കിയത്! ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിനെതിരെ തുറന്നടിച്ച് മുന്‍ താരം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍,  ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

ട്രാവലിംഗ് റിസേര്‍വ്‌സ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍.

click me!