Asianet News MalayalamAsianet News Malayalam

ബട്‌ലര്‍ മടങ്ങുന്നു! ഐപിഎല്‍ പ്ലേഓഫിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി, ഇംഗ്ലണ്ട് താരങ്ങള്‍ പിന്മാറും

തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിന്റെ സേവനം കൊല്‍ക്കത്തയ്ക്ക് നഷ്ടമാവും. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മൊയീന്‍ അലിയും കളിക്കുന്നുണ്ട്.

jos buttler back to home and great setback for rajasthan royals
Author
First Published Apr 30, 2024, 4:47 PM IST

ജയ്പൂര്‍: ഐപിഎല്‍ പ്ലേ ഓഫിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. പ്ലേ ഓഫ് മത്സരങ്ങള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ സേവനം ലഭിക്കില്ല. ഇംഗ്ലീഷ് താരങ്ങളെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ് ബട്‌ലര്‍. താരം രണ്ട് സെഞ്ചുറികള്‍ ഇതുവരെ ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. നഷ്ടം രാജസ്ഥാന് മാത്രമല്ല സംഭവിക്കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സംബന്ധിച്ചിടത്തോളവും പ്രശ്‌നമാണ്. 

തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിന്റെ സേവനം കൊല്‍ക്കത്തയ്ക്ക് നഷ്ടമാവും. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മൊയീന്‍ അലിയും കളിക്കുന്നുണ്ട്. വില്‍ ജാക്‌സ്, റീസെ ടോപ്ലി എന്നിവര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിന് വേണ്ടിയും കളിക്കുന്നുണ്ട്. ലിയാം ലിവിംഗ്സ്റ്റണ്‍, ജോണി ബെയര്‍‌സ്റ്റോ, സാം കറന്‍ എന്നിവര്‍ പഞ്ചാബ് കിംഗ്‌സിനും കളിക്കുന്നു. ടി20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനെതിരെ നാല് ടി20 മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. അതുകൊണ്ടാണ് താരങ്ങളെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. മെയ് 22ന് പാകിസ്ഥാനെതിരെയാമ് ആദ്യ ടി20.

ടി20 ലോകകപ്പിന് സഞ്ജു സാംസണും! രാഹുല്‍ പുറത്ത്, ശിവം ദുബെയും ടീമില്‍; പതിനഞ്ചംഗ ടീമിനെ അറിയാം

അതേസമയം, ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ബട്‌ലര്‍ നയിക്കുന്ന ടീമില്‍ ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവരും ഉള്‍പ്പെടുന്നു. ക്രിസ് വോക്‌സ്, ഡേവിഡ് മലാന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടീമിലേക്ക് പരിഗണിക്കരുതെന്ന് സ്‌റ്റോക്‌സ് ആവശ്യപ്പെട്ടിരുന്നു. മെയ് 31ന് വിന്‍ഡീസിലേക്ക് പറക്കുന്ന ഇംഗ്ലണ്ട് ജൂണ്‍ 4ന് ബാര്‍ബഡോസില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെതിരെ നേരിടും.

ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മോയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, സാം കുറാന്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്ലി, വില്‍ ജാക്ക്സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്ലി, മാര്‍ക്ക് വുഡ്.

Follow Us:
Download App:
  • android
  • ios