എല്ലാ കണ്ണുകളും വിരാട് കോലിയിലേക്ക്! ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡ്

Published : Jun 09, 2024, 06:33 AM IST
എല്ലാ കണ്ണുകളും വിരാട് കോലിയിലേക്ക്! ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡ്

Synopsis

പാകിസ്ഥാനെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 308 റണ്‍സാണ് കോലി സ്വന്തമാക്കിയത്. നാല് അര്‍ധസെഞ്ചുറികള്‍.

ന്യൂയോര്‍ക്ക്: വിരാട് കോലിയുടെ ബാറ്റിങ് കരുത്ത് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. പാകിസ്ഥാനെതിരെ ലോക വേദികളില്‍ എന്നും ഫോം ആവുന്ന കോലി ന്യൂയോര്‍ക്കിലും തിളങ്ങുമെന്നാണ് പ്രതീക്ഷ. മെല്‍ബണെയും ലോക ക്രിക്കറ്റിനേയും ആവേശം കൊള്ളിച്ച ക്ലാസിക് സിക്‌സര്‍. ഷോട്ട് പായിച്ച് തിരിഞ്ഞുനടക്കുന്ന വിരാട് കോലി. ട്വന്റി 20 ക്രിക്കറ്റില്‍ ഇതിനേക്കാള്‍ മികച്ചൊരു മാസ് മൊമന്റ് വേറെയില്ല.

പാകിസ്ഥാനെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 308 റണ്‍സാണ് കോലി സ്വന്തമാക്കിയത്. നാല് അര്‍ധസെഞ്ചുറികള്‍. ഉയര്‍ന്ന സ്‌കോര്‍ കഴിഞ്ഞ ലോകകപ്പില്‍ പുറത്താകാതെ നേടിയ 82. പാകിസ്ഥാനെതിരെ മൂന്ന് തവണയാണ് കോലി കളിയിലെ താരമായിട്ടുള്ളത്. ഇതും റെക്കോര്‍ഡാണ്. 2012ല്‍ പാകിസ്ഥാനെതിരെ ലോകകപ്പില്‍ വിക്കറ്റും നേടിയിട്ടുണ്ട് കോലി. ഐപിഎല്ലില്‍ ബാറ്റിങ്ങിലെ മെല്ലെ പോക്കില്‍ വലിയ വിമര്‍ശനം നേരിട്ടപ്പോള്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തിയാണ് കോലി പകരം വീട്ടിയത്. 

നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യ തന്നെ മുന്നില്‍! പാകിസ്ഥാനെതി ടി20 ലോകകപ്പ് പോരിന് മുമ്പ് അറിയേണ്ടതെല്ലാം

ആദ്യ മത്സരത്തില്‍ ഓപ്പണറായിറങ്ങി പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാനെതിരെ കോലി തന്നെയാണ് ടീമിന്റെ പ്രതീക്ഷ. കാരണം അത് വിരാട് കോലിയാണ്. ഏത് പ്രതിസന്ധിയേയും അതിജീവിക്കാന്‍ പോന്ന കരുത്തുള്ളവന്‍. വിരാടിന്റെ ചിറകേറി ഇത്തവണയും പാകിസ്ഥാനെ ഇന്ത്യ തോല്‍പിക്കുമെന്നാണ് ആരാധക പ്രതീക്ഷ. ന്യയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഇന്ത്യയില്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ലൈവ് സ്ട്രീമിംഗില്‍ ഡിസ്‌നി + ഹോട്സ്റ്റാറിലൂടെയും മത്സരം കാണാനാകും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സിറാജിന് മൂന്ന് വിക്കറ്റ്, മുംബൈയെ എറിഞ്ഞിട്ട് ഹൈദരാബാദ്; പിന്നാലെ ഒമ്പത് വിക്കറ്റ് ജയം
അറോറയുടെ വെടിക്കെട്ട് സെഞ്ചുറിയും ഫലം കണ്ടില്ല; പഞ്ചാബിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ജാര്‍ഖണ്ഡ്