ഏഷ്യാ കപ്പ്: മറ്റ് ടീമുകള്‍ക്കില്ലാത്ത എന്ത് സുരക്ഷാ പ്രശ്നമാണ് ഇന്ത്യക്കുള്ളതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ‍്

Published : Mar 14, 2023, 02:09 PM IST
ഏഷ്യാ കപ്പ്: മറ്റ് ടീമുകള്‍ക്കില്ലാത്ത എന്ത് സുരക്ഷാ പ്രശ്നമാണ് ഇന്ത്യക്കുള്ളതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ‍്

Synopsis

വളരെ കുഴഞ്ഞുമറിഞ്ഞൊരു പ്രശ്നത്തിന് നടുവിലാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തമായൊരു നിലപാട് എടുക്കേണ്ട സമയാമായിരിക്കുന്നു.

കറാച്ചി: ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ നടത്തിയാല്‍ പങ്കെടുക്കില്ലെന്ന ബിസിസിഐ നിലപാടിനെതിരെ തുറന്നടിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. മറ്റൊരു ടീമിനും ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്നമാണ് ഇന്ത്യന്‍ ടീമിന് മാത്രമായി പാക്കിസ്ഥാനിലുള്ളതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി ചോദിച്ചു.

പാക്കിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ കളിച്ചില്ലെങ്കില്‍ ഈ വര്‍ഷം അവസാനം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ കളിക്കുന്ന കാര്യം പാക്കിസ്ഥാനും ആലോചിക്കേണ്ടിവരും.  ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കുമ്പോള്‍ കളിക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ ഞങ്ങള്‍ക്കും ആശങ്കയുണ്ട്. വരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി), ഐസിസി യോഗങ്ങളില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും സേഥി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു സമയത്ത് കടുത്ത നിരാശ തോന്നിയിരുന്നു! അഹമ്മദാബാദിലെ സെഞ്ചുറിയെ കുറിച്ച് വിരാട് കോലി

വളരെ കുഴഞ്ഞുമറിഞ്ഞൊരു പ്രശ്നത്തിന് നടുവിലാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തമായൊരു നിലപാട് എടുക്കേണ്ട സമയാമായിരിക്കുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിലും ഐസിസി യോഗത്തിലും ഞങ്ങള്‍ വ്യക്തമായ നിലപാടെടുക്കും. പാക്കിസ്ഥാനില്‍ കളിക്കാനില്ലെന്ന് ഇന്ത്യ നിലപാടെടുത്താല്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കളിക്കാനില്ലെന്ന് ഞങ്ങളും നിലപാടെടുക്കും. ഐസിസി യോഗത്തിന് പോകും മുമ്പ് വിഷയത്തില്‍ സര്‍ക്കാരിന്‍റെ കൂടെ അഭിപ്രായം ആരായുമെന്നും സേഥി പറഞ്ഞു.

ഈ വര്‍ഷം സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പ് വേദി യുഎഇയിലേക്ക് മാറ്റുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ജയ് ഷായും പറഞ്ഞിരുന്നു. ഈ മാസം നടക്കുന്ന എസിസി, ഐസിസി യോഗങ്ങളിലും ഇക്കാര്യം പാക്കിസ്ഥാന്‍ ഉന്നയിക്കുമെന്നാണ് സേഥി വ്യക്തമാക്കുന്നത്. ഏഷ്യാ കപ്പ് മാത്രമല്ല, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ 2025ല്‍ പാക്കിസ്ഥാന്‍ വേദിയാവുന്ന ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ ബഹിഷ്കരിക്കാനാണ് സാധ്യത.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്