ഓള്‍റൗണ്ട് പ്രകടനം, മുഹമ്മദ് ഇനാന്‍ മത്സരത്തിലെ താരം; കൊല്ലം സെയ്‌ലേഴ്‌സിനെതിരെ, ആലപ്പി റിപ്പിള്‍സിന് ജയം

Published : Aug 28, 2025, 11:01 PM IST
Mohamed Enaan

Synopsis

ജലജ് സക്‌സേനയുടെ 85 റണ്‍സും മുഹമ്മദ് ഇനാന്റെ മികച്ച ബൗളിംഗുമാണ് റിപ്പിള്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന് രണ്ടാം ജയം. കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തില്‍ രണ്ട് റണ്‍സിന്റെ ജയമാണ് റിപ്പിള്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റിപ്പിള്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. 50 പന്തില്‍ 85 റണ്‍സെടുത്ത ജലജ് സക്‌സേനയാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സെയ്‌ലേഴ്‌സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുക്കാനാണ് സാധിച്ചത്. 22 പന്തില്‍ 41 റണ്‍സ് നേടിയ ഷറഫുദ്ദീനാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് ഇനാന്‍, രാഹുല്‍ ചന്ദ്രന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങിയ ഇനാന്‍ തന്നെയാണ് മത്സരത്തിലെ താരം.

സെയ്‌ലേഴ്‌സ്‌ നിരയില്‍ ഷറഫുദ്ദീന്‍ ഒഴികെ ശേഷിക്കുന്നവരെല്ലാം ചെറിയ സംഭാവനകളാണ് നല്‍കിയത്. അഭിഷേക് നായര്‍ (2) രണ്ടാം ഓവറില്‍ തന്നെ പുറത്തായി. പിന്നീട് സച്ചിന്‍ ബേബി (18) - വിഷ്ണു വിനോദ് (22) സഖ്യം മൂന്നാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാര്‍ ഒരോവറില്‍ തന്നെ ഇരുവരേയും മടക്കിയയച്ച് രാഹുല്‍ സെയ്‌ലേഴ്‌സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്നെത്തിയ വത്സല്‍ ഗോവിന്ദ് (13), സജീവന്‍ അഖില്‍ (14), സച്ചിന്‍ പിഎസ് (18), രാഹുല്‍ ശര്‍മ (16), അമല്‍ (12) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഷറഫുദ്ദീന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല.

മുഹമമ്മദ് ഇനാന്‍ എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തില്‍ ഷറഫുദ്ദീന്‍ അഞ്ച് റണ്‍ നേടി. നാലാം പന്തില്‍ താരം പുറത്തായി. ഇതോടെ പ്രതീക്ഷള്‍ അവസാനിച്ചു. അവസാന രണ്ട് പന്തുകള്‍ ബിജു നാരായണന്‍ സിക്‌സുകള്‍ പായിച്ചെങ്കിലും തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്.

നേരത്തെ മുഹമ്മദ് അസറുദ്ദീനും (24) - സക്‌സേനയും മകിച്ച തുടക്കമാണ് റിപ്പിള്‍സിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് ചേര്‍ത്തു. എട്ടാം ഓവറില്‍ അസര്‍ മടങ്ങി. തുടര്‍ന്നെത്തിയ അഭിഷേക് നായര്‍ 18 റണ്‍സുമായി മടങ്ങി. എന്നാല്‍ സക്‌സേന 16-ാം ഓവര്‍ വരെ ക്രീസില്‍ തുടര്‍ന്നത് റിപ്പിള്‍സിന് ഗുണമായി. 50 പന്തില്‍ നാല് സിക്‌സും ഒമ്പത് ഫോറും നേടിയ താരം മടങ്ങുമ്പോള്‍ റിപ്പിള്‍സ് മൂന്നിന് 138 എന്ന നിലയിലായിരുന്നു. മുഹമ്മദ് കൈഫ് (2), അക്ഷയ് ടി കെ (11) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എങ്കിലും ഇനാന്റെ ഇന്നിംഗ്‌സ് (9 പന്തില്‍ 21) റിപ്പിള്‍സിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. അരുണ്‍ (10), ആദിത്യ ബൈജു (2) പുറത്താവാതെ നിന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും