
മുംബൈ: ഈ സീസണിന് അവസാനത്തോടെ ഐപിഎല്‍(IPL 2022) കരിയറിന് വിരാമമിടുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) താരം അമ്പാട്ടി റായുഡുവിന്‍റെ(Ambati Rayudu) ട്വീറ്റ്. മുന്‍ ടീം മുംബൈ ഇന്ത്യന്‍സിനും (Mumbai Indians) നിലവിലെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും നന്ദി അറിയിച്ചായിരുന്നു ട്വീറ്റ്. എന്നാല്‍ പിന്നാലെ ട്വീറ്റ് അപ്രത്യക്ഷമായി. ഇതോടെ ആരാധകര്‍ ആശയക്കുഴപ്പത്തിലായി.
'ഇത് എന്‍റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് അറിയിക്കുകയാണ്. 13 വര്‍ഷക്കാലമായി രണ്ട് മഹത്തായ ടീമുകളുടെ ഭാഗമായി. മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും നന്ദി' എന്നായിരുന്നു വിരമിക്കല്‍ അറിയിച്ചുകൊണ്ട് അമ്പാട്ടി റായുഡുവിന്‍റെ ട്വീറ്റ്.
ഐപിഎല്ലില്‍ 187 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും 22 അര്‍ധസെഞ്ചുറിയും ഉള്‍പ്പടെ അമ്പാട്ടി റായുഡുവിന് 4187 റണ്‍സുണ്ട്. പുറത്താകാതെ നേടിയ 100* ആണ് ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗ് ശരാശരി 29.28 എങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 127.26. ഈ സീസണിലെ 12 മത്സരങ്ങളില്‍ 271 റണ്‍സാണ് സിഎസ്‌കെ കുപ്പായത്തില്‍ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 78. ബാറ്റിംഗ് ശരാശരി 27.10 ഉം സ്‌ട്രൈക്ക് റേറ്റ് 124.31 ഉം. ഒരു അര്‍ധ സെഞ്ചുറി മാത്രമേ സീസണിലുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!