തിലക് വര്‍മ ടീമില്‍; ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിനെതിരെ അമേരിക്കയ്ക്ക് ടോസ്

Published : Feb 02, 2026, 05:05 PM IST
Tilak Varma

Synopsis

ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യ എ ടീമിനെതിരെ ടോസ് നേടിയ അമേരിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. പരിക്കിൽ നിന്ന് മോചിതനായ തിലക് വർമയെ ഉൾപ്പെടുത്തിയാണ് ആയുഷ് 

നവി മുംബൈ: ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിനെതിരായ മത്സരത്തില്‍ അമേരിക്ക ആദ്യം പന്തെടുക്കും. നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ യുഎസ് ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായ തിലക് വര്‍മയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ടി20 ലോകകപ്പിന് മുമ്പ് താളം കണ്ടെത്തുന്നിന് മുന്നോടിയായാണ് തിലകിനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആയുഷ് ബദോനിയാണ് ഇന്ത്യയെ നയിക്കുന്നത്. ഇരു ടീമുകളുടേയും സ്‌ക്വാഡ് അറിയാം.

ഇന്ത്യ എ: എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, തിലക് വര്‍മ, നമന്‍ ധിര്‍, ആയുഷ് ബദോനി (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഉര്‍വില്‍ പട്ടേല്‍, അശുതോഷ് ശര്‍മ, രവി ബിഷ്ണോയ്, ഖലീല്‍ അഹമ്മദ്, മായങ്ക് യാദവ്, അശോക് ശര്‍മ, വിപ്രരാജ് നിഗം, വിപ്രരാജ് നിഗം.

അമേരിക്ക: ആന്‍ഡ്രീസ് ഗൗസ്, സായ്‌തേജ മുക്കമല്ല, മൊനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഷെഹാന്‍ ജയസൂര്യ, ശുഭം രഞ്ജനെ, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ഷയാന്‍ ജഹാംഗീര്‍, ഹര്‍മീത് സിംഗ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക്, അലി ഖാന്‍, സൗരഭ് നേത്രവല്‍കര്‍, മിലിന്ദ് കുമാര്‍, മുഹമ്മദ് മുഹ്‌സിന്‍, നൊസ്തുഷ് കെഞ്ചിഗെ, ജസ്ദീപ് സിംഗ്.

മറ്റൊരു സന്നാഹ മത്സരത്തില്‍ നമീബിയയും ഇന്ത്യ എ ടീമിനെതിരെ കളിക്കുന്നുണ്ട്. അതിലും തിലക് വര്‍മ കളിക്കുമെന്നാണ് അറിയുന്നത്. ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട മറ്റാരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യ - ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം ബുധനാഴ്ച്ച നടക്കാനുണ്ട്. ഈ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ തന്നെ ഓപ്പണറായേക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമ്പൂർണ്ണ മത്സരക്രമം പുറത്തുവിട്ട് ഐസിസി, ഇന്ത്യൻ സമയം, കാണാനുള്ള വഴികള്‍
'വിഷമമുണ്ട്, എന്നാല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനൊപ്പം'; നിലപാട് വ്യക്തമാക്കി ഷാഹിദ് അഫ്രീദി