പരസ്പരം അണ്‍ഫോളോ ചെയ്തതിന് പിന്നാലെ ധനശ്രീക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി ചാഹല്‍

Published : Jan 06, 2025, 09:04 AM ISTUpdated : Jan 06, 2025, 09:06 AM IST
പരസ്പരം അണ്‍ഫോളോ ചെയ്തതിന് പിന്നാലെ ധനശ്രീക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി ചാഹല്‍

Synopsis

വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ ചാഹല്‍ നടത്തിയ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോൾ ചര്‍ച്ചയായത്.

ലക്നൗ: വിവാഹ മോചനത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ ഫോളോ ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും ഭാര്യയും മോഡലുമായ ധനശ്രീ വര്‍മയും. ഇരുവരും പരസ്പരം അണ്‍ ഫോളോ ചെയ്തതിനൊപ്പം ചാഹല്‍, ധനശ്രീക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം  തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കുകയും ചെയ്തു. എന്നാല്‍ ധനശ്രീയുടെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴും ചാഹലിനൊപ്പമുള്ള ചിത്രങ്ങളുണ്ട്.

വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ ചാഹല്‍ നടത്തിയ പ്രതികരണവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കഠിനാധ്വാനമാണ് ഒരാളുടെ ഭാവി നിര്‍ണയിക്കുന്നത്. ഇന്നത്തെ നിലയില്‍ നിങ്ങളെത്താന്‍ പിന്നിട്ട വഴികളെക്കുറിച്ചും അതിന് പിന്നിലെ വേദനയെക്കുറിച്ചും നിങ്ങള്‍ക്ക് മാത്രമെ പറയാനാകു. നിങ്ങളൊഴുക്കിയ വിയര്‍പ്പിന്‍റെ ഫലമായി ലോകത്തിന് മുന്നില്‍ നിങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് അഭിമാനമാണ്. എല്ലായ്പ്പോഴും മാതാപിതാക്കളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന മകനായി തുടരൂ എന്നായിരുന്നു ചാഹലിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

'അവരുടെ ആരാധകരായി ഇരിക്കാതെ ഇനിയെങ്കിലും കര്‍ശന നടപടിയെടുക്കൂ', ബിസിസിഐയോട് സുനില്‍ ഗവാസ്കര്‍

ചാഹലും ധനശ്രീയും തമ്മില്‍ നേരത്തെയും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അന്നൊക്കെ ഇരുവരും ചേര്‍ന്ന് അത് നിഷേധിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളോട് പരസ്യമായി പ്രതികരിക്കാന്‍ ഇരുവരും തയാറാവാത്തതും ചാഹല്‍ ധനശ്രീക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കിയതും പരസ്പരം അണ്‍ഫോളോ ചെയ്തതുമെല്ലാം പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ ശരിവെക്കുന്നതാണ്. ഇരുവരും കഴിഞ്ഞ മൂന്ന് മാസമായി ഒരുമിച്ചല്ല താമസിക്കുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊവിഡ് കാലത്ത് തുടങ്ങിയ പ്രണയത്തിനൊടുവില്‍ 2020ലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്. സമൂഹമാധ്യമങ്ങളില്‍ റീല്‍സുും ഡാന്‍സുമെല്ലാം സ്ഥിരമായി പോസ്റ്റ് ചെയ്യുന്ന ഇരുവരും ആരാധകര്‍ക്കും പ്രിയപ്പെട്ടവരായിരുന്നു.ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമില്‍ അംഗമായിരുന്ന ചാഹലിനെ ഇത്തവണ ഐപിഎല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയിരുന്നെങ്കിലും 18 കോടി രൂപക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയിരുന്നു. ടി20 ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന ചാഹല്‍ ഇന്ത്യൻ വൈറ്റ് ബോള്‍ ടീമിലും ഇപ്പോള്‍ സ്ഥിരം സാന്നിധ്യമല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര