കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര നഷ്ടമാക്കുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പര തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാനുള്ള അവസരവും ഇന്ത്യ നഷ്ടമാക്കിയിരുന്നു.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ താര സംസ്കാരത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഇന്ത്യൻ ക്രിക്കറ്റിലെ താരസംസ്കാരം അവസാനിപ്പിക്കാന്‍ ബിസിസിഐ കര്‍ശനമായി ഇടപെടേണ്ട സമയമാണിതെന്നും അടുത്ത എട്ടോ പത്തോ ദിവസം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണെന്നും സുനില്‍ ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിലെ താര സംസ്കാരം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിനായി പൂര്‍ണമായും സമര്‍പ്പിക്കുന്ന കളിക്കാരെയാണ് നമുക്ക് വേണ്ടത്. അടിയന്തര ഘട്ടങ്ങളില്ലാതെ ഒരു മത്സരം പോലും ഒഴിവാക്കാതെ ഇന്ത്യക്കായി കളിക്കാൻ തയാറാവുന്നവരെയാണ് ടീമിലേക്ക് പരിഗണിക്കേണ്ടത്. അങ്ങനെ അല്ലാത്തവരെ ഒരിക്കലും ടീമിലേക്ക് പരിഗണിക്കരുതെന്നും ഗവാസ്കര്‍ പറഞ്ഞു.

അവര്‍ തമ്മില്‍ സംസാരിക്കുന്നതിനിടയില്‍ അവനെന്താണ് കാര്യം, കോണ്‍സ്റ്റാസിനെതിരെ ഗംഭീര്‍

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര നഷ്ടമാക്കുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പര തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാനുള്ള അവസരവും ഇന്ത്യ നഷ്ടമാക്കിയിരുന്നു. പകുതി ഇവിടെയും പകുതി അവിടെയും നില്‍ക്കുന്ന കളിക്കാരെ നമുക്ക് ആവശ്യമില്ലെന്ന് ഗവാസ്കര്‍ വ്യക്തമാക്കി. കളിക്കാരെ താലോലിക്കുന്നത് ബിസിസിഐ നിര്‍ത്തണം. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങള്‍ നിരാശാജനകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തേണ്ടവരായിരുന്നു നമ്മള്‍. പക്ഷെ അതിന് കഴിഞ്ഞില്ല.

ഇനിയെങ്കിലും ബിസിസിഐ കളിക്കാരുടെ ആരാധകരായി ഇരിക്കരുത്. കര്‍ശന നടപടിയെടുത്തേ മതിയാകു. ഇന്ത്യൻ ക്രിക്കറ്റിനാകണം കളിക്കാരുടെ പരിഗണനയെന്ന് അവര്‍ താരങ്ങളോട് പറയണം. ഇന്ത്യൻ ക്രിക്കറ്റിന് പ്രഥമ പരിഗണന നല്‍കുന്നവരെ മാത്രമെ ഇനി മുതല്‍ ടീമിലെടുക്കാവു. രണ്ട് തോണിയില്‍ കാലിടുന്നവരെ ടീമില്‍ വേണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു.

എവിടുന്ന് കിട്ടി കുട്ടീ നിനക്കിത്ര ധൈര്യമെന്ന് രോഹിത്തിനോട് ചോദിച്ച് വിദ്യാ ബാലൻ, പിന്നാലെ ട്രോള്‍

സീനിയര്‍ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശര്‍മയും വിരാട് കോലിയും ഓസ്ട്രേലിയയില്‍ തിളങ്ങാതിരുന്നതിന് പിന്നാലെയാണ് ഗവാസ്കറുടെ വിമര്‍ശനം. ഇന്ത്യൻ താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാവണമെന്ന് കോച്ച് ഗൗതം ഗംഭീറും ഇന്നലെ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക