
ദില്ലി: ഇന്ത്യയെ കുറിച്ച് ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ പങ്കുവച്ച ട്വീറ്റ് ചർച്ചയാകുന്നു. ട്വീറ്റിന് മറുപടിയുമായി സഹതാരം അമിത് മിശ്ര എത്തിയതിന് പിന്നാലെയാണ് ഇരു ചേരികളായി ട്വിറ്ററിൽ വാക് പോര് നടക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ ട്വീറ്റിന് വെള്ളിയാഴ്ചയാണ് അമിത് മിശ്ര മറുപടി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിൽ ചേരി തിരിഞ്ഞുള്ള വലിയ ചർച്ചകൾ നടക്കുന്നത്.
'എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം, പക്ഷെ...' എന്നായിരുന്നു ഇർഫാൻ പഠാന്റെ ട്വീറ്റ്. ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങൾ വരുന്നതിനിടയിലാണ് അമിത് മിശ്രയുടെ മറു ട്വീറ്റ്. പകുതിയിൽ അവസാനിപ്പിച്ച ട്വീറ്റ് അമിത് മിശ്ര പൂർത്തീകരിച്ചു. 'എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം. എന്നാൽ രാജ്യത്തിന്റെ ഭരണഘടനയാണ് ആദ്യമായി പിന്തുടരേണ്ടത് എന്നത് കുറച്ചുപേർ മാത്രം തിരിച്ചറിയുന്നു... എന്നായിരുന്നു അമിത് മിശ്രയുടെ മറു ട്വീറ്റ്.
ഇരു താരങ്ങളും കൃത്യമായി എന്താണ് ഉദ്ദേശിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായിട്ടില്ലെങ്കിലും ഇരു ചേരികളായി തിരിഞ്ഞുള്ള വാക് പോര് മുറുകകയാണ്. ഇരുവരുടെയും ട്വീറ്റിന് വ്യത്യസ്ത വ്യാഖ്യാനം നൽകിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. അമിത് മിശ്രയുടെ കുറിപ്പ് പത്താനെ തള്ളുന്നതാണെന്ന് ചിലർ വാദിച്ച് അതിന് വേണ്ടി തർക്കിക്കുമ്പോൾ, മറിച്ചാണെന്ന് മറ്റു ചിലരും വാദം ഉന്നയിക്കുന്നു.
ഹനുമാൻ ജയന്തി ദിനത്തിൽ ജഹാംഗിർപുരിയിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള ചർച്ചകളുമായി കൂട്ടിച്ചേർത്താണ് ട്വിറ്ററിൽ ഇരുവരുടെയും ട്വീറ്റുകൾ ചർച്ച ചെയ്യപ്പെടുന്നത്. ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷം വലിയ വർഗീയ ചേരിതിരിവിന് കാരണമായിരുന്നു. എന്നാൽ ഏത് വിഷയം സംബന്ധിച്ചാണ് പത്താൻ ട്വീറ്റ് ചെയ്തതെന്നോ, അതിനോട് ഏത് രീതിയിലാണ് അമിത് മിശ്ര പ്രതികരിച്ചതെന്നോ വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!