വീണ്ടും വന്‍ ട്വിസ്റ്റ്, ഐസിസി സംപ്രേഷണവകാശം സീ ടിവിക്ക് മറിച്ചുവിറ്റ് സ്റ്റാര്‍ സ്പോര്‍ട്സ്

Published : Aug 30, 2022, 07:47 PM IST
 വീണ്ടും വന്‍ ട്വിസ്റ്റ്, ഐസിസി സംപ്രേഷണവകാശം സീ ടിവിക്ക് മറിച്ചുവിറ്റ് സ്റ്റാര്‍ സ്പോര്‍ട്സ്

Synopsis

2007ല്‍ ബിസിസിഐയുടെ അംഗീകാരമില്ലാതെ ഐപിഎല്ലിന്‍റെ ആദ്യ രൂപമായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് തുടങ്ങിയതിന്‍റെ പേരില്‍ ടെലിവിഷന്‍ സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള ബിഡ്ഡുകളില്‍ നിന്ന് ഐസിസിയും ബിസിസിഐയും സീ ടിവിയെ ഇത്രയും കാലം കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയായിരുന്നു.

ദുബായ്: അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണവകാശം സ്വന്തമാക്കിയ ഡിസ്നി സ്റ്റാര്‍ അസാധരണ നീക്കത്തിലൂടെ ടെലിവിഷന്‍ സംപ്രേഷണവകാശം സീ ടിവിക്ക് സബ് ലൈസന്‍സ് ചെയ്തു. ഇതോട ലോകകപ്പ് അടക്കമുള്ള ഐസിസി ടൂര്‍ണമെന്‍റുകളുടെ ടെലിവിഷന്‍ സംപ്രേഷണവകാശം സീ ടിവിക്ക് സ്വന്തമാക്കി. ഡിസ്നി സ്റ്റാര്‍ ഡിജിറ്റല്‍ സംപ്രേഷണവകാശം മാത്രമാണ് നിലനിര്‍ത്തിയത്. ഐസിസി ടൂര്‍ണമെന്‍റുകള്‍ ടെലിവിഷനില്‍ സീ ടിവിയിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഹോട്ട്സ്റ്റാറിലുമാകും പ്രേക്ഷകര്‍ക്ക് കാണാനാകുക. നേരത്തെ ഐസിസി അണ്ടര്‍ 19 ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണാവകാശം സീ ടിവി സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ ആദ്യമായാണ് വന്‍തുകക്ക് സംപ്രേഷണവകാശം സ്വന്താക്കിയ കമ്പനി ഇത് തന്ത്രപരമായ ലൈസന്‍സിങ് നീക്കത്തിലൂടെ മറിച്ചു നല്‍കുന്നത്. തങ്ങളുടെ ധാരണക്ക് ഐസിസി തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് ഡിസ്നി സ്റ്റാറും സീ ടിവിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഐസിസി ബോര്‍ഡിന്‍റെ അന്തിമാനുമതിക്ക് അനുസരിച്ചാകും ഇത് നടപ്പില്‍ വരിക.

ഏഷ്യാ കപ്പ്: ഹോങ്കോങിനെതിരെ റിഷഭ് പന്ത് ഇറങ്ങുമ്പോള്‍ ആര് പുറത്താവും; ഇന്ത്യയുടെ സാധ്യതാ ടീം

2007ല്‍ ബിസിസിഐയുടെ അംഗീകാരമില്ലാതെ ഐപിഎല്ലിന്‍റെ ആദ്യ രൂപമായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് തുടങ്ങിയതിന്‍റെ പേരില്‍ ടെലിവിഷന്‍ സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള ബിഡ്ഡുകളില്‍ നിന്ന് ഐസിസിയും ബിസിസിഐയും സീ ടിവിയെ ഇത്രയും കാലം കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയായിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഇരു കൂട്ടരും അടുത്തിടെ ഒത്തുതീര്‍പ്പെലെത്തിയിരുന്നു. ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണവവകാശത്തിന് പുറമെ ദുബായ് ടി20 ലീഗിന്‍റെ സംപ്രേഷണവകാശവും സീ ടിവി അടുത്തിടെ സ്വന്തമാക്കിയിട്ടുണ്ട്.

ബിസിസിഐ സിഇഒ ആയിരുന്ന രാഹുര്‍ ജോഹ്റി 2021ല്‍ ബിസിസിഐയില്‍ നിന്ന് രാജിവെച്ച് സീ ടിവിയില്‍ ചേര്‍ന്ന ശേഷമാണ് സീയും ബിസിസിഐയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പിലേക്ക് നീങ്ങിയത്.

ഐപിഎല്ലിന് പിന്നാലെ ഐസിസി സംപ്രേഷണവകാശം സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്

കഴിഞ്ഞ ദിവസം സീ ടിവികൂടി പങ്കെടുത്ത ലേലത്തിലാണ് അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണാവകാശം  സ്റ്റാര്‍ സ്പോര്‍ട്സ് സ്വന്തമാക്കിയത്. ഇതോടെ 2023 മുതല്‍ 2027 വരെയുള്ള നാലു വര്‍ഷ കാലത്ത് പുരുഷ-വനിതാ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണവകാശം സ്റ്റാര്‍ സ്പോര്‍ട്സിന് സ്വന്തമായിരുന്നു. ഇതാണിപ്പോള്‍ സീ ടിവിക്ക് ലഭിക്കുക. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണാവകാശവും അടുത്തിടെ ഡിസ്നി സ്റ്റാര്‍ സ്വന്തമാക്കിയിരുന്നു.

2024 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ബംഗ്ലാദേശില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിലെ 23 മത്സരങ്ങള്‍, 2025ല്‍ ഇന്ത്യയില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിലെ 31 മത്സരങ്ങള്‍, 2026ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതാ ടി20 ലോകക്പിലെ 33 മത്സരങ്ങള്‍, 20207ല്‍ ശ്രീലങ്കയില്‍ നടക്കുന്ന വനിതകളുടെ ചാമ്പ്യന്‍സ് ട്രോഫിയിലെ 16 മത്സരങ്ങള്‍ എന്നിവക്ക് പുറമെ 2024ല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന പുരുഷന്‍മാരുടെ ടി20 ലോകകപ്പ്, 2025ല്‍ പാക്കിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി, 2026ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ്, 2027ല്‍ ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ-നമീബിയ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവ ഇനി സീ ടിവിയിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാകും.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍