വിനൂ മങ്കാദ് ട്രോഫിയില്‍ അന്‍വയ് ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ദില്ലിക്കെതിരെ 41 പന്തില്‍ 85 റണ്‍സ്; കര്‍ണാടകയ്ക്ക് കൂറ്റന്‍ സ്‌കോര്‍

Published : Oct 12, 2026, 03:35 PM IST
anvay Dravid

Synopsis

വിനൂ മങ്കാദ് ട്രോഫിയില്‍ ദില്ലിക്കെതിരെ അന്‍വയ് ദ്രാവിഡിന് വെടിക്കെട്ട് ബാറ്റിംഗ്. വെറും 41 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയ അന്‍വയിന്റെ മികവില്‍ കര്‍ണാടക 418 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. അടുത്തിടെ നടന്ന മറ്റ് മത്സരങ്ങളിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വിശാഖപട്ടണം: വിനൂ മങ്കാദ് ട്രോഫിയില്‍ മികച്ച ഫോം തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാ്ഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡ്. ദില്ലി അണ്ടര്‍ 19 ടീമിനെതിരായ മത്സരത്തില്‍ വെറും 41 പന്തില്‍ നിന്ന് 85 റണ്‍സ് അടിച്ചുകൂട്ടിയ അന്‍വയിന്റെ മികവില്‍ കര്‍ണാടക 49 ഓവറില്‍ 418/4 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ ദ്രാവിഡിന്റെ ഇളയ മകനായ 17-കാരന്‍ അന്‍വയ്, 207.32 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ച് സിക്‌സറുകളും ഏഴ് ബൗണ്ടറികളും പായിച്ചു. ശനിയാഴ്ച ചണ്ഡീഗഡിനെതിരായ മത്സരത്തില്‍ 62 പന്തില്‍ 104 റണ്‍സ് നേടിയതിന് പിന്നാലെയാണ് അന്‍വയിന്റെ ഈ മികച്ച പ്രകടനം.

കര്‍ണാടക ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അന്‍വയ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെയാണ് കര്‍ണാടക സ്‌കോര്‍ 400 കടന്നത്. 51 പന്തില്‍ 103 റണ്‍സ് നേടിയ ധ്രുവ് കൃഷ്ണന്റെ സെഞ്ചുറിയും കര്‍ണാടകയുടെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടു.

സീസണിലെ മികച്ച ഫോം

അടുത്തിടെ നടന്ന ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ യൂത്ത് ഏകദിനത്തില്‍ 67 പന്തില്‍ 87 റണ്‍സ് നേടി അന്‍വയ് ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് സെപ്റ്റംബറില്‍ ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ 18 പന്തില്‍ 38 റണ്‍സ് നേടി ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. വിനൂ മങ്കാദ് ട്രോഫിയിലെ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളിലൂടെ കളി നിയന്ത്രിക്കാനും ആക്രമിച്ച് കളിക്കാനുമുള്ള തന്റെ മികവ് അന്‍വയ് ദ്രാവിഡ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ശ്രേയസ് അയ്യരുടെ പ്രശംസ; ഫീല്‍ഡിംഗില്‍ പിഴവുകള്‍ സംഭവിച്ചുവെന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ്
അഭിഷേക് ശര്‍മയുടെ അക്കൗണ്ടില്‍ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി; പ്രശംസയുമായി ദിനേശ് കാര്‍ത്തിക്