രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍; യഷ്‌വര്‍ദ്ധന്‍ സിംഗ് നയിക്കും

Published : Jun 12, 2026, 12:31 PM IST
Anvay Dravid

Synopsis

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ-19 ടീമിനെ പ്രഖ്യാപിച്ചു. യഷ്‌വർദ്ധൻ സിംഗ് ചൗഹാൻ നയിക്കുന്ന ഏകദിന ടീമിൽ രാഹുൽ ദ്രാവിഡിന്റെ മകനായ വിക്കറ്റ് കീപ്പർ അൻവയ് ദ്രാവിഡും ഇടംപിടിച്ചു. ജൂലൈ നാലിന് ആരംഭിക്കുന്ന പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളുമാണുള്ളത്.

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിന് പുറപ്പെടുന്ന ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് ഈ മാസം 23ന് ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും രണ്ട് മള്‍ട്ടി-ഡേ മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം. ജൂലൈ 4ന് ഹംബന്‍തോട്ടയിലാണ് പര്യടനത്തിലെ ആദ്യ ഏകദിനം നടക്കുക. ഇരു ടീമുകളേയും നയിക്കുന്ന്ത യഷ്‌വര്‍ദ്ധന്‍ സിംഗ് ചൗഹാനാണ്. രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡ് ഏകദിന ടീമില്‍ ഇടം നേടി. പരിശീലകരും കായിക രംഗത്തെ പ്രമുഖരും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ഇന്ത്യ അണ്ടര്‍-19 ഏകദിന ടീം: സാഗര്‍ വിര്‍ക്ക്, ലക്ഷ്യ റായിച്ചന്ദാനി (വൈസ് ക്യാപ്റ്റന്‍), യഷ്‌വര്‍ദ്ധന്‍ സിംഗ് ചൗഹാന്‍ (ക്യാപ്റ്റന്‍), വിനീത് വി.കെ, അര്‍ജുന്‍ രാജ്പുത്, കുഷാഗ്ര ഓജ, രജത് ബാഗേല്‍ (വിക്കറ്റ് കീപ്പര്‍), അന്‍വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പര്‍), അന്‍മോല്‍ജീത് സിംഗ്, വുത്കുരി യശ്വീര്‍ ഗൗഡ്, രോഹിത് അനില്‍ യാദവ്, ഷാവിന്‍ വി, കാവ്യ പരേഷ് പട്ടേല്‍, മോഹിത് ഉല്‍വ, ഇഷാന്‍ സൂദ്.

ഇന്ത്യ അണ്ടര്‍-19 മള്‍ട്ടി-ഡേ ടീം: സാഗര്‍ വിര്‍ക്ക്, ലക്ഷ്യ റായിച്ചന്ദാനി (വൈസ് ക്യാപ്റ്റന്‍), യഷ്‌വര്‍ദ്ധന്‍ സിംഗ് ചൗഹാന്‍ (ക്യാപ്റ്റന്‍), പട്ടേല്‍ കുഷ്, മനല്‍ ചൗഹാന്‍, കുഷാഗ്ര ഓജ, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പര്‍), ആര്യന്‍ സന്ദേഷ് സാക്പാല്‍ (വിക്കറ്റ് കീപ്പര്‍), ഹേംചുദേശന്‍ ജെ, ബി.കെ കിഷോര്‍, രോഹിത് അനില്‍ യാദവ്, കാവ്യ പരേഷ് പട്ടേല്‍, പ്രിയാന്‍ഷു സിംഗ്, പ്രണവ് രാഘവേന്ദ്ര, ചിഗുരുപാട്ടി വെങ്കട്ട.

ഏകദിന മത്സരങ്ങള്‍

ഒന്നാം ഏകദിനം ജൂലൈ 4 (ഹംബന്‍തോട്ട)

രണ്ടാം ഏകദിനം ജൂലൈ 6 (ഹംബന്‍തോട്ട)

മൂന്നാം ഏകദിനം ജൂലൈ 9 (ഹംബന്‍തോട്ട)

മള്‍ട്ടി-ഡേ മത്സരങ്ങള്‍

ഒന്നാം മത്സരം ജൂലൈ 13-16 (ഗാലെ)

രണ്ടാം മത്സരം ജൂലൈ 23-26 (കൊളംബോ)

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സീചെം ട്രോഫി: ചണ്ഡീഗഢിനെ തകർത്തു; തുടർച്ചയായ അഞ്ചാം വിജയത്തോടെ കേരളം ഫൈനലിൽ
'കോലിയുടെ ഉപദേശം കേട്ട്, ഒന്നര വർഷം ആ ശൈലി പിന്തുടര്‍ന്നു, പിന്നെ പറ്റിയില്ല'; തുറന്നു പറഞ്ഞ് സഞ്ജു സാംസൺ