'നിനക്കെന്താ വട്ടാണോ'? ടോസ് കിട്ടിയാല്‍ എന്ത് ചെയ്യണമെന്ന ചോദിച്ച സൂര്യയോട് രോഹിത്, വാങ്കഡെയിൽ ചിരിപടർത്തി 'ഹിറ്റ്മാൻ'

Published : Feb 08, 2026, 01:01 PM IST
Suryakumar Yadav-Rohit Sharma

Synopsis

ടോസിന് പോകുന്നതിന് തൊട്ടു മുമ്പ് രോഹിത്തിന് അടുത്തെത്തി സൂര്യ ചോദിച്ചത് ടോസ് കിട്ടിയാല്‍ എന്ത് ചെയ്യണമെന്നായിരുന്നു.

മുംബൈ: ടി20 ലോകകപ്പില്‍ ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-അമേരിക്ക പോരാട്ടത്തിന് മുൻപ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ മുന്‍ നായകനും ലോകകപ്പിന്‍റെ ബ്രാൻഡ് അംബാസഡറുമായ രോഹിത് ശര്‍മയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും തമ്മില്‍ നടന്ന രസകരമായ സംഭാഷണം പങ്കുവെച്ച് ഐസിസി. മത്സരത്തിന് മുന്നോടിയായി ടോസ് കിട്ടിയാൽ ബാറ്റിംഗ് വേണോ ഫീൽഡിംഗ് വേണോ എന്ന് ചോദിച്ച നായകൻ സൂര്യകുമാർ യാദവിന് രോഹിത് ശർമ്മ നൽകിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ വൈറലായത്.

ടോസിന് പോകുന്നതിന് തൊട്ടു മുമ്പ് രോഹിത്തിന് അടുത്തെത്തി സൂര്യ ചോദിച്ചത് ടോസ് കിട്ടിയാല്‍ എന്ത് ചെയ്യണമെന്നായിരുന്നു. നിനക്ക് വട്ടാണോ, ഫീല്‍ഡിംഗ് എടുത്താല്‍ മതി എന്നായിരുന്നു രോഹിത്തിന്‍റെ ചിരിച്ചുകൊണ്ടുള്ള മറുപടി.മുംബൈയിലെ പിച്ചിന്‍റെ സ്വഭാവം മുൻകൂട്ടി കണ്ടായിരുന്നു രോഹിത്തിന്‍റെ ഈ തമാശ കലർന്ന മറുപടി.

എന്നാൽ മത്സരത്തിൽ ടോസ് നേടിയത് യുഎസ്എ നായകൻ മൊനാങ്ക് പട്ടേലായിരുന്നു. അമേരിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയും ചെയ്തു. രോഹിത് ഭയന്നതുപോലെ തന്നെ വാങ്കഡെയിലെ പിച്ച് ബാറ്റിംഗിന് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉറച്ചുനിന്നു. 49 പന്തിൽ 10 ഫോറും 4 സിക്സും സഹിതം പുറത്താകാതെ 84 റൺസ് നേടിയ സൂര്യയാണ് ഇന്ത്യയെ 161 എന്ന പൊരുതാവുന്ന സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിൽ അമേരിക്കയെ 132 റൺസിൽ ഒതുക്കി ഇന്ത്യ 29 റൺസിന്‍റെ വിജയം സ്വന്തമാക്കി. അവസാന നിമിഷം പരിക്കേറ്റ ഹര്‍ഷിത് റാണക്ക് പകരം ടീമിലെത്തി 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യക്കായി ബൗളിംഗിൽ തിളങ്ങിയത്.

 

പിച്ച് അൽപം കടുപ്പമേറിയതായിരുന്നു. ജയിച്ചു എന്നതുകൊണ്ട് മാത്രം പിഴവുകൾ മറച്ചുവെക്കാനാവില്ല. ഞങ്ങൾ ഇതിലും നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ടെന്ന് മത്സരശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യൻ മാധ്യമങ്ങൾ കള്ളക്കഥകൾ മെനയുന്നു'; ചര്‍ച്ചക്കായി ആരുടെയും വാതിലില്‍ മുട്ടിയിട്ടില്ലെന്ന് പാകിസ്ഥാൻ
'മുംബൈ എന്‍റെ കോട്ട, ഇവിടെ ഞാനാണ് രാജാവ്'; സൂര്യകുമാറിന്‍റെ പ്രകടനത്തെ കപിലിന്‍റെ ഐതിഹാസിക ഇന്നിംഗ്സിനോട് ഉപമിച്ച് ശ്രീകാന്ത്