
ന്യൂയോര്‍ക്ക്: ലോക ക്രിക്കറ്റില്‍ കൃത്യമായ മേല്‍വിലാസമില്ല അര്‍ജന്റീനക്ക്. എന്നാല്‍ ഒരു സമയത്ത് ലാറ്റിന്‍ അമേരിക്കന്‍ ക്രിക്കറ്റില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചിട്ടുണ്ട്. ഒരുകാലത്തെ ബ്രിട്ടീഷ് ഭരണം തന്നെയായിരുന്നു അതിന് കാരണം. ഇപ്പോഴും അര്‍ജന്റീനയില്‍ ക്രിക്കറ്റുണ്ട്. വളര്‍ച്ചയുടെ പാതയിലാണെന്ന് പറയാം. എങ്കിലും പലരും ഫുട്‌ബോളിന്റെ പിന്നാലെയാണ്. അവരുടെ പരമ്പരാഗതമായി അവരുടെ കായികവിനോദവും ഫുട്‌ബോള്‍ തന്നെ. ഫുട്‌ബോളിലെ പോലെ ക്രിക്കറ്റില്‍ ഒരു മറഡോണയോ, മെസിയോ അവര്‍ക്കില്ല.
അര്‍ജന്റൈന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അണ്ടര്‍ 19 ലോകകപ്പ് അമേരിക്കാസ് യോഗ്യതയില്‍ അവര്‍ കൂറ്റന്‍ തോല്‍വിയാണ് അവര്‍ക്കുണ്ടായത്. യുഎസ്എക്കെതിരായ മത്സരത്തില്‍ തോറ്റത് 450 റണ്‍സിന്. ആദ്യം ബാറ്റ് ചെയ്ത യുഎസ്എ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 515 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അര്‍ജന്റീന 19.5 ഓവറില്‍ 65 റണ്‍സിന് എല്ലാവരും പുറത്തായി.
ഭവ്യ മെഹ്ത (136), ഋഷി രമേഷ് (100) എന്നിവരുടെ ഇന്നിംഗ്‌സാണ് യുഎസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പ്രണവ് ചെട്ടിപ്പാളയം (61), അര്‍ജുന്‍ മഹേഷ് (67), അമോഖ് അരേപള്ളി (48), ഉത്കര്‍ഷ് ശ്രീവ്‌സ്തവ (45) എന്നിവരും യുഎസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കാളികളായി. ഇഗ്നാസിയോ മൊസ്‌ക്വേര, ഫെലിപെ പിനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച അര്‍ജന്റൈന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. തിയോ വ്രഗ്‌ഡെന്‍ഹില്‍ (18) ടോപ് സ്‌കോററായി. ഫിലിപ് നെവസ് (15), മൊസ്‌ക്വേറ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
ഇന്ത്യക്കെതിരെ എറിഞ്ഞുപൊളിക്കാന്‍ കമ്മിന്‍സ് എത്തും! തിരിച്ചുവരവിനെ കുറിച്ച് ഓസീസ് ക്യാപ്റ്റന്‍
യുഎസിന് വേണ്ടി കളിച്ച എട്ട് പേരും ഇന്ത്യന്‍ വംശജരായിരുന്നു. മൂന്ന് പേര്‍ ശ്രീലങ്കയില്‍ നിന്ന് കുടിയേറിയവര്‍. എന്നാല്‍ തദ്ദേശീയരാണ് അര്‍ജന്റൈന്‍ നിരയില്‍ കളിക്കുന്നവരെല്ലാം. അതുകൊണ്ടുതന്നെ രാജ്യത്ത് ക്രിക്കറ്റ് വളരുന്നുണ്ടെന്നുള്ള കാര്യത്തില്‍ ടീമിന് അഭിമാനിക്കാം. മാത്രമല്ല, ദക്ഷിണ അമേരിക്കയില്‍ നിന്ന് അര്‍ജന്റീന അല്ലാതെ മറ്റൊരു ലോകകപ്പ് കളിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!