
മുംബൈ: ടി20 മുംബൈ ലീഗില്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുടെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ ആകാശ് ടൈഗേഴ്സിന് വിജയത്തുടക്കം. ട്രയംഫ് നൈറ്റ്സിനെ അഞ്ച് വിക്കറ്റിനാണ് ഉദ്ഘാടന മത്സരത്തില്‍ ടൈഗേഴ്സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ്സ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ(56 പന്തില്‍ 90)ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സടിച്ചപ്പോള്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ടൈഗേഴ്സ് ലക്ഷ്യത്തിലെത്തി. 29 പന്തില്‍ 41 റണ്‍സടിച്ച അകര്‍ഷിത് ഗോമലാണ് ടൈഗേഴ്സിന്റെ ടോപ് സ്കോറര്‍. കൗസ്തഭ് പവാര്‍ 34 റണ്‍സടിച്ചു.
വണ്‍ ഡൗണായി ബാറ്റിംഗിനിറങ്ങിയ അര്‍ജ്ജുന്‍ 19 പന്തില്‍ ഒരു സിക്സ് അടക്കം 23 റണ്‍സടിച്ചു. നേരത്തെ പവര്‍ പ്ലേ ഓവറുകളില്‍ തന്നെ ക്യാപ്റ്റന്‍ ധവാല്‍ കുല്‍ക്കര്‍ണി ഇടംകൈയന്‍ പേസറായ അര്‍ജ്ജുനെ പന്തേല്‍പ്പിച്ചിരുന്നു. ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങിയ അര്‍ജ്ജുന്‍ നൈറ്റ്സിന്റെ ഓപ്ഫണര്‍ കരണ്‍ ഷായുടെ വിക്കറ്റും വീഴ്ത്തി. പവര്‍ പ്ലേയിലെ രണ്ടാം തന്റെ രണ്ടാം ഓവറില്‍ എട്ട് റണ്‍സ് മാത്രമെ അര്‍ജ്ജുന്‍ വിട്ടുകൊടുത്തുള്ളു.
പോയവാരം നടന്ന താരലേലത്തില്‍ അഞ്ച് ലക്ഷം രൂപയ്ക്കാണ് ടൈഗേഴ്സ് 19കാരനായ അര്‍ജ്ജുനെ ടീമിലെടുത്തത്. ലേലത്തിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളും അര്‍ജ്ജുനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!