
എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 284 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെടുത്തിട്ടുണ്ട്.
10 റണ്‍സെടുത്ത ജേസണ്‍ റോയിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 53 റണ്‍സുമായി റോറി ബേണ്‍സും 12 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടുമാണ് ക്രീസില്‍. പാറ്റിന്‍സണാണ് ജേസണ്‍ റോയിയുടെ വിക്കറ്റെടുത്തത്.
വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ഇംഗ്ലണ്ടിന് ടീം സ്കോര്‍ 22ല്‍ എത്തിയപ്പോഴെക്കും ആദ്യ വിക്കറ്റ് നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡുമില്ലാതെ ഇറങ്ങിയ ഓസീസ് പേസ് നിര ഇംഗ്ലണ്ടിന് കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!