MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • ഇന്ത്യ മാറും, സഞ്ജു സാംസണ്‍ തിരിച്ചെത്തും; തിലകിന് പുറത്തേക്കുള്ള വഴി തെളിയും, സിംബാബ്‌വെക്കെതിരെ ടീമിന്‍റെ സാധ്യതാ ഇലവന്‍

ഇന്ത്യ മാറും, സഞ്ജു സാംസണ്‍ തിരിച്ചെത്തും; തിലകിന് പുറത്തേക്കുള്ള വഴി തെളിയും, സിംബാബ്‌വെക്കെതിരെ ടീമിന്‍റെ സാധ്യതാ ഇലവന്‍

കനത്ത തോല്‍വിയാണ് ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേരിട്ടത്. അഹമ്മദാബാദില്‍ 76 റണ്‍സിന്റെ പരാജയം. സിംബാബ്‌വെയാണ് അടുത്ത എതിരാളി. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സാധ്യതാ ഇലവന്‍..

2 Min read
Author : Web Desk
Published : Feb 22 2026, 11:43 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111
അഭിഷേക് ശര്‍മ
Image Credit : Getty

അഭിഷേക് ശര്‍മ

ആദ്യ മൂന്ന് മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ അഭിഷേക് ശര്‍മ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 15 റണ്‍സാണ് നേടിയത്. എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ സാധിച്ചില്ല. എങ്കിലും അഭിഷേകിനെ പിന്തുണയ്ക്കാന്‍ തന്നെയായിരിക്കും ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

211
സഞ്ജു സാംസണ്‍
Image Credit : Getty

സഞ്ജു സാംസണ്‍

ലോകകപ്പില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന തിലക് വര്‍മയ്ക്ക് പകരം സഞ്ജു ടീമിലെത്തുമെന്നാണ് അറിയുന്നത്. തിലക് ദക്ഷിണാഫ്രിക്കക്കെതിരെ ഒരു റണ്‍ മാത്രമാണ് നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ 25 റണ്‍സ് വീതം. സഞ്ജു നമീബിയക്കെതിരെ കളിച്ച ഒരു മത്സരത്തില്‍ എട്ട് പന്തില്‍ 22 റണ്‍സെടുത്തിരുന്നു.

311
ഇഷാന്‍ കിഷന്‍
Image Credit : Getty

ഇഷാന്‍ കിഷന്‍

സഞ്ജു ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ കളിക്കും. തിലകായിരുന്നു ഇതുവരെ മൂന്നാം സ്ഥാനത്ത് കളിച്ചിരുന്നത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കിഷന്‍ മൂന്നാം സ്ഥാനത്തായിരുന്നു കളിച്ചത്.

411
സൂര്യകുമാര്‍ യാദവ്
Image Credit : Getty

സൂര്യകുമാര്‍ യാദവ്

ക്യാപ്റ്റന്‍ നാലാം നമ്പറില്‍ തുടരും. ആദ്യ മത്സരത്തിന് ശേഷം സൂര്യക്കും കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല, വേഗമില്ലാത്ത ഇന്നിംഗ്‌സാണ് സൂര്യ പുറത്തെടുക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ താരം 18 റണ്‍സിന് പുറത്തായിരുന്നു.

511
ശിവം ദുബെ
Image Credit : Getty

ശിവം ദുബെ

തകര്‍പ്പന്‍ ഫോം തുടരുന്ന ശിവം ദുബെ മധ്യനിരയ്ക്ക് കരുത്താകും. ദക്ഷിണാഫ്രിക്കക്കെതിരേയും ടോപ് സ്‌കോറര്‍ ദുബെയായിരുന്നു.

611
ഹാര്‍ദിക് പാണ്ഡ്യ
Image Credit : BCCI\Twitter

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് സ്ഥാനത്തിനും മാറ്റമുണ്ടാവില്ല. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് നാല് ഓവര്‍ എറിയുന്നതിനൊപ്പം ബാറ്റിംഗിലും തിളങ്ങുന്നു.

711
റിങ്കു സിംഗ്
Image Credit : Getty

റിങ്കു സിംഗ്

കഴിവ് തെളിയിക്കാന്‍ റിങ്കു സിംഗിന് കൂടുതല്‍ അവസരം ലഭിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരെ വിജയത്തിലേക്ക് അടുപ്പിക്കാനുള്ള വെപ്രാളത്തിനിടെ റിങ്കു റണ്ണെടുക്കാതെ പുറത്തായിരുന്നു. രണ്ട് പന്ത് മാത്രമാണ് താരം നേരിട്ടത്.

811
അക്‌സര്‍ പട്ടേല്‍
Image Credit : AFP

അക്‌സര്‍ പട്ടേല്‍

വാഷിംഗ്ടണ്‍ സുന്ദറിന് പുറത്തേക്കുള്ള വഴി തെളിയും സിംബാബ്‌വെക്കെതിരെ അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തും. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു സുന്ദര്‍. ബാറ്റിംഗിലും തിളങ്ങാന്‍ സാധിച്ചില്ല.

911
അര്‍ഷ്ദീപ് സിംഗ്
Image Credit : AFP

അര്‍ഷ്ദീപ് സിംഗ്

ഇടങ്കയ്യന്‍ പേസറെ ടീമില്‍ നിലനിര്‍ത്തും. ജസ്പ്രിത് ബുമ്രയ്ക്ക് പിന്തുണ നല്‍കാന്‍ താരത്തിന് സാധിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് പേരെ പുറത്താക്കിയിരുന്നു താരം.

1011
വരുണ്‍ ചക്രവര്‍ത്തി
Image Credit : Getty

വരുണ്‍ ചക്രവര്‍ത്തി

ദക്ഷിണാഫ്രിക്കക്കെതിരെ റണ്‍സ് വഴങ്ങിയെങ്കിലും വരുണിനെ വിട്ടുകളയാന്‍ ഇന്ത്യ തയ്യാറാവില്ല. നാല് ഓവറില്‍ 47 റണ്‍സാണ് വരുണ്‍ നല്‍കിയത്. ചെന്നൈയില്‍ സ്പിന്നെ തുണയ്ക്കുന്ന പിച്ചില്‍ വരുണ്‍ ഉണ്ടാവും.

1111
ജസ്പ്രിത് ബുമ്ര
Image Credit : X@bcci

ജസ്പ്രിത് ബുമ്ര

ദക്ഷിണാഫ്രിക്കക്കെതിരെ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. ബുമ്ര ബൗളിംഗ് ഡിപാര്‍ട്ട്‌മെന്റ് നയിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

WD
Web Desk
ഇന്ത്യ
സഞ്ജു സാംസൺ
അക്ഷർ പട്ടേൽ
വാഷിംഗ്ടൺ സുന്ദർ
തിലക് വർമ്മ

Latest Videos
Recommended Stories
Recommended image1
ഇന്ത്യയെ നാണക്കേടിലേക്ക് തള്ളിവിട്ട് ദക്ഷിണാഫ്രിക്ക! ടി20 ലോകകപ്പില്‍ ടീം നേരിടുന്ന ഏറ്റവും വലിയ തോല്‍വി
Recommended image2
നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യക്ക് ഇരുട്ടടി; ദക്ഷിണാഫ്രിക്കയുടെ ജയം 76 റണ്‍സിന്, ജാന്‍സന് നാല് വിക്കറ്റ്
Recommended image3
സഞ്ജു തന്നെ ബെസ്റ്റ്; സൂര്യയുടേത് കഴമ്പില്ലാത്ത വാദമെന്ന് അഭിഷേകും തിലകും വീണ്ടും തെളിയിക്കുന്നു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved