'സെഞ്ചുറിത്തിരിച്ചുവരവ്'; സ്‌മിത്തിന് ഈ ആഷസിലെ മൂന്നാം സെഞ്ചുറി

Published : Sep 05, 2019, 05:31 PM ISTUpdated : Sep 05, 2019, 05:35 PM IST
'സെഞ്ചുറിത്തിരിച്ചുവരവ്'; സ്‌മിത്തിന് ഈ ആഷസിലെ മൂന്നാം സെഞ്ചുറി

Synopsis

ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയതിന് പിന്നാലെ സെഞ്ചുറിയുമായി സ്‌മിത്തിന്‍റെ ബാറ്റിംഗ് ഷോ

മാഞ്ചസ്റ്റര്‍: ആഷസ് മടങ്ങിവരവില്‍ നാലാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്‌മിത്തിന് സെഞ്ചുറി. ടെസ്റ്റ് കരിയറിലെ 26 -ാം സെഞ്ചുറി 160 പന്തിലാണ് സ്‌മിത്ത് നേടിയത്. ഈ ആഷസില്‍ സ്‌മിത്തിന്‍റെ മൂന്നാം സെഞ്ചുറിയാണിത്. ഓസീസ് 245/5 എന്ന സ്‌കോറില്‍ നില്‍ക്കേ സ്‌മിത്തിനൊപ്പം നായകന്‍ ടിം പെയ്‌നാണ് ക്രീസില്‍. 

മൂന്ന് വിക്കറ്റിന് 170 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിന് രണ്ട് വിക്കറ്റുകള്‍ ഇന്ന് നഷ്ടമായി. സ്‌മിത്തിനൊപ്പം ബാറ്റിംഗ് തുടര്‍ന്ന ട്രാവിഡ് ഹെഡിന്‍റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ബ്രോഡിന്‍റെ എല്‍ബിയില്‍ മടങ്ങുമ്പോള്‍ 19 റണ്‍സ് മാത്രമാണ് ഹെഡിനുണ്ടായിരുന്നത്. ക്രീസിലെത്തിയ മാത്യൂ വെയ്‌ഡിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 16 റണ്‍സില്‍ നില്‍ക്കേ വെയ്‌ഡിനെ ജാക്ക് ലീച്ച് റൂട്ടിന്‍റെ കൈകളിലെത്തിച്ചു. 

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷാഗ്നെ എന്നിവരെ ഓസീസിന് ആദ്യ ദിനം നഷ്ടമായിരുന്നു. ആഷസില്‍ അഞ്ചാം തവണയും ബ്രോഡാണ് അക്കൗണ്ട് തുറക്കും മുന്‍പ് വാര്‍ണര്‍ക്ക് മടക്കടിക്കറ്റ് നല്‍കിയത്. ഏഴാം ഓവറിലെ അവസാന പന്തില്‍ ഹാരിസിനെ(13) ബ്രോഡ് തന്നെ എല്‍ബിയില്‍ കുടുക്കി. സ്‌മിത്തിനൊപ്പം ഓസീസിനെ കരയറ്റിയ ലബുഷാഗ്നെയെ 67ല്‍ നില്‍ക്കേ ഓവര്‍ട്ടന്‍ ബൗള്‍ഡാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചിരവൈരികൾ ഏറ്റുമുട്ടും, ടീമിന് നിർദേശം നൽകി പാക് സർക്കാർ, ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കും
പാകിസ്ഥാന്‍റെ രണ്ട് ഉപാധികൾ അംഗീകരിച്ചു; ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാട്ടി ഐസിസി, മുഖം രക്ഷിക്കാൻ അയൽക്കാരുടെ അഭ്യർത്ഥന മറയാക്കി പാകിസ്ഥാന്‍