Ashes : അവസാന പന്തുവരെ നെഞ്ചിടിക്കും ആവേശം; ആഷസ് നാലാം ടെസ്റ്റ് ത്രില്ലര്‍ സമനിലയില്‍

Published : Jan 09, 2022, 02:32 PM ISTUpdated : Jan 09, 2022, 02:37 PM IST
Ashes : അവസാന പന്തുവരെ നെഞ്ചിടിക്കും ആവേശം; ആഷസ് നാലാം ടെസ്റ്റ് ത്രില്ലര്‍ സമനിലയില്‍

Synopsis

ഓസീസ് ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവില്‍ രണ്ടിന്നിംഗ്‌സിലും സെഞ്ചുറി നേടിയ ഉസ്‌മാന്‍ ഖവാജയാണ് കളിയിലെ താരം

സിഡ്‌നി: ആഷസ് നാലാം ടെസ്റ്റ് (Australia vs England 4th Test) ആവേശകരമായ സമനിലയിൽ. അവസാന ദിനം ജയിക്കാൻ 358 വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് 9 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഓസീസിനായി ബോളണ്ട്(Scott Boland), മൂന്നും നായകൻ പാറ്റ് കമ്മിൻസും(Pat Cummins), സ്‌പിന്നര്‍ നേഥൻ ലിയോണും രണ്ട് വിക്കറ്റ് വീതവും(Nathan Lyon) വീഴ്ത്തി. ഇംഗ്ലണ്ടിനായി സാക്ക് ക്രൗലിയും(Zak Crawley) ബെൻ സ്റ്റോക്‌‌സും(Ben Stokes) അർധ സെഞ്ചുറി നേടി. ജോണി ബെയർസ്റ്റോ(Jonny Bairstow) 41 റൺസെടുത്തു. നേരത്തെ ആദ്യ മൂന്ന് ടെസ്റ്റുകൾ ജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു.

അവസാന ദിനമായ ഇന്ന് വിക്കറ്റ് നഷ്‌ടമില്ലാതെ 30 റണ്‍സെന്ന നിലയില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് പുനരാരംഭിച്ചു. ഒന്‍പതില്‍ നില്‍ക്കേ ഹസീബ് ഹമീദിനെ ബോളണ്ട് പുറത്താക്കിയപ്പോള്‍ നാല് റണ്‍സുമായി ഡ‍േവിഡ് മലാന്‍ ലിയോണിന് കീഴടങ്ങി. എന്നാല്‍ ഫോമിലെത്തിയ സാക്ക് ക്രൗളി 100 പന്തില്‍ 77 റണ്‍സെടുത്തു. ക്രൗളിയെ ഗ്രീന്‍ പുറത്താക്കിയെങ്കിലും ജോ റൂട്ട്-ബെന്‍ സ്റ്റോക്‌സ് സഖ്യം ഇംഗ്ലണ്ടിനായി മതില്‍ക്കെട്ടുമെന്ന് കരുതി. 

റൂട്ടിനെ 24ല്‍ നില്‍ക്കേ വിക്കറ്റിന് പിന്നില്‍ ക്യാരിയുടെ കൈകളിലെത്തിച്ച് ബോളണ്ട് പ്രഹരമേല്‍പിച്ചു. കിംഗ് ബെന്‍ ഒരിക്കല്‍ക്കൂടി ഓസീസിന് പ്രതിരോധമുയര്‍ത്താന്‍ ശ്രമിച്ചു. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ 123 പന്തില്‍ 60 റണ്‍സില്‍ നില്‍ക്കേ സ്റ്റോക്‌സിനെ സ്‌മിത്തിന്‍റെ കൈകളിലെത്തിച്ച് ലിയോണ്‍ ട്വിസ്റ്റൊരുക്കി. ഓരോ പന്തിന്‍റെ ഇടവേളയില്‍ ഒന്നാന്തരം ഇന്‍-സ്വിങ്ങറുകളില്‍ ജോസ് ബട്‌ലര്‍(11), മാര്‍ക്ക് വുഡ്(0) എന്നിവരെ മടക്കി കമ്മിന്‍സ് മത്സരം ഓസീസിന്‍റെ വരുതിയിലാക്കുമെന്ന് തോന്നിച്ചു. ജോണി ബെയര്‍‌സ്റ്റോ 105 പന്തില്‍ 41 റണ്‍സ് നേടിയെങ്കിലും ബോളണ്ട് വീണ്ടും ഭീഷണിയായി.  

ഇതോടെ 237-8 എന്ന നിലയിലായ ഇംഗ്ലണ്ടിനായി 34 പന്ത് നേരിട്ട ജാക്ക് ലീച്ച്(26) സ്‌മിത്തിന്‍റെ മുന്നില്‍ വീണതോടെ ഓസീസ് ജയമുറപ്പിച്ചതാണ്. എന്നാല്‍ അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ സ്റ്റുവര്‍ട്ട് ബ്രോഡും ജിമ്മി ആന്‍ഡേഴ്‌സണും കളി സമനിലയിലെത്തിച്ചു. സ്‌മിത്ത് എറി‌ഞ്ഞ അവസാന ഓവറിലെ ആറ് പന്തും പ്രതിരോധിച്ച് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന്‍റെ തോല്‍വി ഒഴിവാക്കുകയായിരുന്നു. ബ്രോഡ് 35 പന്തില്‍ 8ഉം ആന്‍ഡേഴ്‌സണ്‍ 6 പന്തില്‍ അക്കൗണ്ട് തുറക്കാതെയും പുറത്താകാതെ നിന്നു. ഓസീസ് ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവില്‍ രണ്ടിന്നിംഗ്‌സിലും സെഞ്ചുറി നേടിയ(137,101*) ഉസ്‌മാന്‍ ഖവാജയാണ് കളിയിലെ താരം. 

NZ vs BAN : മണ്ടത്തരങ്ങളുടെ ഘോഷയാത്ര, ഒരു പന്തില്‍ ഏഴ് റണ്‍സ് എറി‌ഞ്ഞുനല്‍കി ബംഗ്ലാദേശ്! വീഡിയോ

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്