ആഷസ്: അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്, ജയിക്കാൻ ഇഗ്ലണ്ടിന് വേണ്ടത് 126 റൺസ്, ഓസീസിന് 3 വിക്കറ്റും

Published : Dec 21, 2025, 07:52 AM IST
Jamie Smith

Synopsis

ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിൽ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി സ്മിത്തും ജാക്സും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 91 റൺസിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് വിജയപ്രതീക്ഷ നല്‍കിയത്.

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനും വിജയപ്രതീക്ഷ. 435 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇംഗ്ലണ്ട് അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സോടെ വില്‍ ജാക്സും 13 റണ്‍സുമായി ബ്രെയ്ഡൻ കാര്‍സും ക്രീസില്‍. 60 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിന്‍റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ഇന്ന് നഷ്ടമായത്.

ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിൽ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി സ്മിത്തും ജാക്സും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 91 റൺസിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് വിജയപ്രതീക്ഷ നല്‍കിയത്. 60 റണ്‍സെടുത്ത സ്മിത്തിനെ ലഞ്ചിന് മുമ്പ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ബ്രെയ്ഡന്‍ കാര്‍സും ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ ജോഫ്ര ആര്‍ച്ചറും അത്യാവശ്യം ബാറ്റ് ചെയ്യാനറിയാവുന്ന വാലറ്റക്കാരാണെന്നതിനാല്‍ വില്‍ ജാക്സ് പിടിച്ചു നിന്ന് പൊരുതിയാല്‍ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം സ്വന്തമാക്കാം.

ഇന്നലെ നാലാം ദിനം 435 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ(4) നഷ്ടമായിരുന്നു. ഒല്ലി പോപ്പിനും(17) ക്രീസില്‍ അധികം ആയുസുണ്ടായില്ല. പാറ്റ് കമിന്‍സായിരുന്നു ഇരുവരെയും മടക്കിയത്. എന്നാല്‍ സാക്ക് ക്രോളിയും ജോ റൂട്ടും പിടിച്ചു നിന്നതോടെ ഇംഗ്ലണ്ടിന് ചെറിയ പ്രതീക്ഷയായി.ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 100 കടത്തി. എന്നാല്‍ നാലം ദിനം ചായക്ക് ശേഷം ജോ റൂട്ടിനെ(39) കൂടി മടക്കി പാറ്റ് കമിന്‍സ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ തകര്‍ത്തു. 

ഹാരി ബ്രൂക്ക് ആക്രമണോത്സുകത മാറ്റിവെച്ച് പിടിച്ചു നിന്നെങ്കിലും നഥാന്‍ ലിയോണിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമം വിനയായി. 30 റണ്‍സെടുത്ത ഹാരി ബ്രൂക്ക് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ്(5), സാക് ക്രോളി(85) എന്നിവരെ കൂടി ലിയോണ്‍ മടക്കിയതോടെ1 177-3ല്‍ നിന്ന് ഇംഗ്ലണ്ട് 194-6ലേക്ക് കൂപ്പുകുത്തി. ഓസീസിനായി പാറ്റ് കമിൻസും നഥാന്‍ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ 271-4 എന്ന ശക്തമായ നിലയിലാണ് ഓസീസ് നാലാം ദിനം ക്രീസിലിറങ്ങിയത്. 170 റണ്‍സടിച്ച ട്രാവിസ് ഹെഡും 72 റണ്‍സടിച്ച അലക്സ് ക്യാരിയും ചേര്‍ന്ന് ഓസീസ് ലീഡ് 400 കടത്തിയെങ്കിലും പിന്നീടാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ജോഷ് ഇംഗ്ലിസ്(10), കമിന്‍സ്(6), ലിയോണ്‍(0), ബോളണ്ട്(1) എന്നിവര്‍ എളുപ്പം മടങ്ങിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു.ഇംഗ്ലണ്ടിനായി ബ്രെയ്ഡന്‍ കാര്‍സ് മൂന്നും ജോഷ് ടങ് നാലും വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍