- Home
- Sports
- Cricket
- ഇത് റെക്കോർഡ് വേട്ട, ലോകകപ്പിൽ ചരിത്രമെഴുതി ആരോൺ ജോർജ്; സഞ്ജുവിനെ പിന്നിലാക്കി വൈഭവ് സൂര്യവൻഷി
ഇത് റെക്കോർഡ് വേട്ട, ലോകകപ്പിൽ ചരിത്രമെഴുതി ആരോൺ ജോർജ്; സഞ്ജുവിനെ പിന്നിലാക്കി വൈഭവ് സൂര്യവൻഷി
അണ്ടര്‍ 19 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. നോക്കൗട്ടിലെ ഉയർന്ന രണ്ടാമത്തെ ഇന്ത്യൻ സ്കോറാണിത്. മത്സരത്തിൽ വൈഭവ് സൂര്യവൻഷി സിക്സർ വേട്ടയിൽ സഞ്ജു സാംസണെ മറികടന്നു.

സൂപ്പര്‍താര നിരയിലേക്ക് ആരോണും
അണ്ടര്‍ 19 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ മാത്രം ഇന്ത്യൻ ബാറ്ററായി മലയാളി താരം ആരോണ്‍ ജോര്‍ജ്. അഫ്ഗാനിസ്ഥാനെതിരായ സെമി പോരാട്ടത്തില്‍ 104 പന്തില്‍ 115 റണ്‍സ് നേടിയാണ് ആരോണ്‍ ജോര്‍ജ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്.
ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോര്‍
അണ്ടര്‍ 19 ലോകകപ്പ് നോക്കൗട്ടില്‍ ഇന്ത്യൻ താരത്തിന്‍റെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് ആരോണ്‍ ജോര്‍ജ് നേടിയ 115 റണ്‍സ്. 2006ലെ അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 129 റണ്‍സടിച്ച ചേതശ്വര്‍ പൂജാരയാണ് നോക്കൗട്ടിലെ ഇന്ത്യയുടെ ടോപ് സ്കോറര്‍.
പന്തിനെയും ഉമന്‍മുക്ത് ചന്ദിനെയും പിന്നിലാക്കി
115 റണ്‍സെടുത്ത ആരോണ്‍ ജോര്‍ജ് 2012ലെ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 111 റണ്‍സടിച്ച ഉന്‍മുക്ത് ചന്ദിനെയും 2016ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ നമീബിയക്കെതിരെ 111 റണ്‍സെടുത്ത റിഷഭ് പന്തിനെയും പിന്തള്ളി.
യശസ്വിയും ഗില്ലും പിന്നില്‍
2020ലെ അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെതിരെ 105 റണ്‍സെടുത്ത് പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാളും 2018ലെ സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ 102 റണ്‍സുമായി പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലും ആരോണ്‍ ജോര്‍ജിന്‍റെ പിന്നിലായി.
ഇന്ത്യയുടെ റെക്കോര്‍ഡ്
അണ്ടര്‍ 19 ലോകകപ്പില്‍ ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ത്യ ഇന്ന് പിന്തുടര്‍ന്ന് ജയിച്ച 311 റണ്‍സ്. 2006ല്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് 305 റണ്‍സ് പിന്തുടർന്ന് ജയിച്ചതായിരുന്നു ഇതുവരെയുള്ള വലിയ റണ്‍ ചേസ്.
സഞ്ജുവിനെ പിന്നിലാക്കി വൈഭവ്
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന താരമെന്ന റെക്കോര്‍ഡ് വൈഭവ് സൂര്യവന്‍ഷി സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരെ നാലു സിക്സുകള്‍ പറത്തിയ വൈഭവ് അണ്ടര്‍ 19 ലോകകപ്പിലെ സിക്സര്‍ നേട്ടം 15 ആക്കി ഉയര്‍ത്തി. 2014ലെ അണ്ടര്‍ 19 ലോകകപ്പില്‍ 12 സിക്സുകളാണ് സഞ്ജു നേടിയിരുന്നത്. ഗൗരവ് ധിമനും ഇന്ത്യക്കായി 12 സിക്സുകള്‍ അടിച്ചിട്ടുണ്ട്.
വൈഭവിനെ കാത്ത് മറ്റൊരു അപൂര്‍വ റെക്കോര്‍ഡ്
വെള്ളിയാഴ്ച ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തമാക്കാന്‍ വൈഭവിന് അവസരമുണ്ട്.യ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് വൈഭവിനെ കാത്തിരിക്കുന്നത്. 2016, 2018 ലോകകപ്പുരളിലായി 18 സിക്സുകള്‍ പറത്തിയ ന്യൂസിലന്‍ഡിന്‍റെ ഫിന്‍ അലനാണ് ഒന്നാം സ്ഥാനത്ത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

