
മെല്‍ബണ്‍: തന്റെ 39-ാം വയസിലും തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സ് (James Anderson). ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ വീഴ്ത്തിയത് നാല് വിക്കറ്റുകള്‍. ഡേവിഡ് വാര്‍ണര്‍ (David Warner), സ്റ്റീവന്‍ സ്മിത്ത് (Steven Smith), മാര്‍കസ് ഹാരിസ്, പാറ്റ് കമ്മിന്‍സ് എന്നിവരെയാണ് ആന്‍ഡേഴ്‌സണ്‍ മടക്കിയത്. ഇതില്‍ സ്മിത്തിനെ മടക്കിയ പന്ത് മനോഹരമായിരുന്നു. ഒരു ഇന്‍സ്വിങ്ങറില്‍ സ്മിത്തിന്റെ സ്റ്റംപിളകി.
ഇതോടെ ഒരു റെക്കോര്‍ഡും ആന്‍ഡേഴ്‌സണെ തേടിയെത്തി. സ്മിത്തിനെ ഏറ്റവും കൂടുതല്‍ തവണ കുടുക്കിയ താരമായിരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. എട്ട് തവണ സ്മിത്ത് ആന്‍ഡേഴ്‌സണ് വിക്കറ്റ് സമ്മാനിച്ചു. ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡും ഇത്രയും തവണ സ്മിത്തിനെ മടക്കിയിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) ഏഴ് തവണ ആന്‍ഡേഴ്‌സണിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ ആന്‍ഡേഴ്‌സണിന് മുന്നില്‍ കുടുങ്ങിയത് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയാണ്. 11 തവണ. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പത്ത് തവണയും ആന്‍ഡേഴ്‌സണ്‍ മടക്കി. സച്ചിന്‍ ടെന്‍ുഡല്‍ക്കര്‍, മൈക്കള്‍ ക്ലാര്‍ക്ക് എന്നിവര്‍ ഒമ്പത് തവണ ആന്‍ഡേഴ്‌സണ് വിക്കറ്റ് നല്‍കി.
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസ്, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ഏഴ് തവണ ആന്‍ഡേഴ്‌സണ് ഇരയായിട്ടുണ്ട്. തന്റെ ബൗളിങ് മൂര്‍ച്ച നഷ്ടപ്പെടാതെ പന്തെറിയുന്ന അദ്ദേഹം ഈ വര്‍ഷം രണ്ട് തവണ സ്മിത്തിനെയും കോലിയേയും പുറത്താക്കി.
ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണിനും ശേഷം ആന്‍ഡേഴ്സണാണ്. 639 വിക്കറ്റുകളാണ് 168 ടെസ്റ്റില്‍ നിന്ന് അദ്ദേഹം വീഴ്ത്തിയിട്ടുള്ളത്. ഇതില്‍ 31 അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!