ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യ എ ടീം അമേരിക്കയെ 38 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ, എൻ ജഗദീശന്റെ സെഞ്ചുറിയുടെയും (104*) ആയുഷ് ബദോനിയുടെ അർദ്ധസെഞ്ചുറിയുടെയും (60*) മികവിൽ 238 റൺസ് നേടി. 

നവി മുംബൈ: ഇന്ത്യ എ ടീമിനെതിരായ ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ അമേരിക്കയ്ക്ക് 38 റണ്‍സിന്റെ തോല്‍വി. നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 238 റണ്‍സാണ് നേടിയത്. എന്‍ ജഗദീഷന്‍ (55 പന്തില്‍ പുറത്താവാതെ 104), ആയുഷ് ബദോനി (26 പന്തില്‍ പുറത്താവാതെ 60) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ അമേരിക്ക 49.4 ഓവറില്‍ 200ന് എല്ലാവരും പുറത്താവുകയായിരുന്നു. 44 റണ്‍സ് ആന്‍ഡ്രീസ് ഗൗസാണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍.

സഞ്ജയ് കൃഷ്ണമൂര്‍ത്തി (41), ശുഭം രഞ്ജാനെ (28), ഹര്‍മീത് സിംഗ് (25), മുഹമ്മദ് മുഹ്‌സിന്‍ (21), മിലിന്ദ് കുമാര്‍ (18), മൊനാങ്ക് പട്ടേല്‍ (10) എന്നിവരാണ് അമേരിക്കന്‍ നിരയില്‍ രണ്ടക്കം കണ്ട താരങ്ങള്‍. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയ് മൂന്നും ഖലീല്‍ അഹമ്മദ്, നമന്‍ ധിര്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. തിലക് വര്‍മ ഒരോവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. നേരത്തെ, മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ തിലകര്‍ വര്‍മ (24 പന്തില്‍ 38) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടി20 ലോകകപ്പിന് മുമ്പ് താളം കണ്ടെത്തുന്നിന് മുന്നോടിയായാണ് തിലകിനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയത്.

നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ 43 റണ്‍സ് ചേര്‍ത്ത ശേഷം പ്രിയാന്‍ഷ് ആര്യ (28) ആദ്യം മടങ്ങി. തുടര്‍ന്ന് തിലക് - ജഗദീഷന്‍ സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തിലക് 14-ാം ഓവറില്‍ മടങ്ങി. 24 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. തുടര്‍ന്ന ജഗദീഷന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. വൈകാതെ മടങ്ങുകയും ചെയ്തു. നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഉന്നിംഗ്‌സ്. ബദോനിക്കൊപ്പം 73 റണ്‍സ് ചേര്‍ക്കാന്‍ ജഗദീഷന് സാധിച്ചിരുന്നു. രണ്ട് പന്തുകള്‍ മാത്രം നേരിട്ട റിയാന്‍ പരാഗ്, ബദോനിക്കൊപ്പം പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും സ്‌ക്വാഡ് അറിയാം.

ഇന്ത്യ എ: എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, തിലക് വര്‍മ, നമന്‍ ധിര്‍, ആയുഷ് ബദോനി (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഉര്‍വില്‍ പട്ടേല്‍, അശുതോഷ് ശര്‍മ, രവി ബിഷ്ണോയ്, ഖലീല്‍ അഹമ്മദ്, മായങ്ക് യാദവ്, അശോക് ശര്‍മ, വിപ്രരാജ് നിഗം, വിപ്രരാജ് നിഗം.

അമേരിക്ക: ആന്‍ഡ്രീസ് ഗൗസ്, സായ്‌തേജ മുക്കമല്ല, മൊനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഷെഹാന്‍ ജയസൂര്യ, ശുഭം രഞ്ജനെ, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ഷയാന്‍ ജഹാംഗീര്‍, ഹര്‍മീത് സിംഗ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക്, അലി ഖാന്‍, സൗരഭ് നേത്രവല്‍കര്‍, മിലിന്ദ് കുമാര്‍, മുഹമ്മദ് മുഹ്‌സിന്‍, നൊസ്തുഷ് കെഞ്ചിഗെ, ജസ്ദീപ് സിംഗ്.

YouTube video player