Ashes: തിരിച്ചുവരവില്‍ മൂന്ന് വിക്കറ്റുമായി പാറ്റ് കമ്മിന്‍സ്; ബോക്‌സിംഗ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് തകര്‍ച്ച

Published : Dec 26, 2021, 10:45 AM IST
Ashes: തിരിച്ചുവരവില്‍ മൂന്ന് വിക്കറ്റുമായി പാറ്റ് കമ്മിന്‍സ്; ബോക്‌സിംഗ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് തകര്‍ച്ച

Synopsis

ഒന്നാംദിനം ചായക്ക് ശേഷം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ആറിന് 138 എന്ന ദയനീയാവസ്ഥയിലാണ് സന്ദര്‍ശകര്‍. മൂന്ന് വിക്കറ്റ് നേടിയ കമ്മിന്‍സാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോണി ബെയര്‍സ്‌റ്റോ (27), മാര്‍ക് വുഡ് (4) എന്നിവരാണ് ക്രീസിലുള്ളത്. പരമ്പരയില്‍ ഓസീസ് 2-0ത്തിന് മുന്നിലാണ്. 

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ (Ashes) ബോക്‌സിംഗ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മെല്‍ബണില്‍ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins) ഇംഗ്ലണ്ടിനെ (England) ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒന്നാംദിനം ചായക്ക് ശേഷം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ആറിന് 138 എന്ന ദയനീയാവസ്ഥയിലാണ് സന്ദര്‍ശകര്‍. മൂന്ന് വിക്കറ്റ് നേടിയ കമ്മിന്‍സാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോണി ബെയര്‍സ്‌റ്റോ (27), മാര്‍ക് വുഡ് (4) എന്നിവരാണ് ക്രീസിലുള്ളത്. പരമ്പരയില്‍ ഓസീസ് 2-0ത്തിന് മുന്നിലാണ്.  

ആദ്യ മൂന്ന് വിക്കറ്റും നേടിയത് കമ്മിന്‍സായിരുന്നു. ഇംഗ്ലണ്ട് ഓപ്പണ്‍മാരെ മാറ്റി പരീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല.  ഹസീബ് ഹമീദ് (0) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച്. റോറി ബേണ്‍സിന് പകരം ഓപ്പണറായെത്തിയ സാക് ക്രൗളിക്കും (12) പിഴച്ചു. കാമറൂണ്‍ ഗ്രീനിനായിരുന്നു ക്യാച്ച്. പിന്നാലെ ഡേവിഡ് മലാനും (14) മടങ്ങി. സ്ലപ്പില്‍ ഡേവിഡ് വാര്‍ണറാണ് മലാനെ പിടികൂടിയത്. 

പിന്നാലെ ക്യാപ്റ്റന്‍ ജോ റൂട്ടിനെ (50) മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാരിയുടെ കൈകളിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് നാലിന് 82 എന്ന നിലയിലായി. ബെന്‍ സ്‌റ്റോക്‌സാവട്ടെ ഗ്രീനിന്റെ പന്തില്‍ നഥാന്‍ ലിയോണിന് ക്യാച്ച് നല്‍കി. ജോസ് ബട്‌ലര്‍ക്ക് 11 പന്ത് മാത്രമായിരുന്നു ആയുസ്. മൂന്ന് റണ്‍സെടുത്ത താരത്തെ ലിയോണ്‍ സ്‌കോട്ട് ബോളണ്ടിന്റെ കൈകളിലെത്തിച്ചു. 

ജേ റിച്ചാര്‍ഡ്‌സണ്‍, ജോഷ് ഹേസല്‍വുഡ് എന്നിവരില്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. പാറ്റ് കമ്മിന്‍സ് തിരിച്ചെത്തിയപ്പോള്‍ ബോളണ്ടിനും ഓസീസ് അവസരം നല്‍കി. ഇംഗ്ലണ്ട് നാല് മാറ്റങ്ങളാണ് വരുത്തിയത്. സ്റ്റൂവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ഒല്ലി പോപ്, റോറി ബേണ്‍സ് എന്നിവര്‍ പുറത്തായി. സാക് ക്രൗളി, ബെയര്‍‌സ്റ്റോ, മാര്‍ക് വുഡ്, ജാക്ക് ലീച്ച് എന്നിവരാണ് പകരമെത്തിയത്. 

ഇംഗ്ലണ്ട് : ഹസീബ് ഹമീദ്, സാക് ക്രൗളി, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ലര്‍, മാര്‍ക് വുഡ്, ഒല്ലി റോബിന്‍സണ്‍, ജാക്ക് ലീച്ച്, ജയിംസ് ആന്‍ഡേഴ്സണ്‍.

ഓസ്‌ട്രേലിയ: മാര്‍കസ് ഹാരിസ്, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, നഥാന്‍ ലിയോണ്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓപ്പണറായി സഞ്ജു, മധ്യനിരയില്‍ വെടിക്കെട്ടുമായി യുവനിര, ഐപിഎല്‍ ലേലത്തിനുശേഷമുള്ള സിഎസ്‌കെ പ്ലേയിംഗ് ഇലവന്‍
സൂര്യകുമാറിനും ഗില്ലിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര