MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Sports
  • Cricket
  • സഞ്ജുവിന് അവസാന വഴി, തിളങ്ങിയില്ലെങ്കില്‍ പെരുവഴി? നാളെ ദക്ഷിണാഫ്രിക്കയോട് സന്നാഹം കളിക്കുന്ന ഇന്ത്യയുടെ പ്രധാന താരങ്ങള്‍

സഞ്ജുവിന് അവസാന വഴി, തിളങ്ങിയില്ലെങ്കില്‍ പെരുവഴി? നാളെ ദക്ഷിണാഫ്രിക്കയോട് സന്നാഹം കളിക്കുന്ന ഇന്ത്യയുടെ പ്രധാന താരങ്ങള്‍

ടി20 ലോകകപ്പിന് മുന്നോടിയായി നാളെ ദക്ഷിണാഫ്രിക്കയോട് ആദ്യ സന്നാഹമത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. എല്ലാവര്‍ക്കും അവസരം നല്‍കുകയാണ് ലക്ഷ്യം. സഞ്ജുവിന് ഇനിയും അവസരം ലഭിക്കും. ഒരുപക്ഷേ അവസാന അവസരം. സന്നാഹം കളിക്കുന്ന പ്രധാന താരങ്ങള്‍ ഇവരൊക്കെയാണ്…

2 Min read
Author : Sajish A
Published : Feb 03 2026, 10:08 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
112
അഭിഷേക് ശര്‍മ
Image Credit : AFP

അഭിഷേക് ശര്‍മ

ഇന്ത്യയുടെ ആക്രമണോത്സുക ബാറ്റിംഗിന്റെ മുഖമാണ് അഭിഷേക്. ആദ്യ ഓവര്‍ മുതല്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കഴിവും ഇക്കഴിഞ്ഞ പരമ്പരയിലെ മികച്ച ഫോമും അദ്ദേഹത്തെ ടീമിലെ അവിഭാജ്യ ഘടകമാക്കുന്നു. ന്യൂസിലന്‍ഡിനെതിരെ പരമ്പരയില്‍ ഒന്നാകെ നേടിയത് 182 റണ്‍സ്.

212
സഞ്ജു സാംസണ്‍
Image Credit : AFP

സഞ്ജു സാംസണ്‍

സന്നാഹ മത്സരങ്ങള്‍ക്ക് ഐസിസി നിയമപ്രകാരം അന്താരാഷ്ട്ര പദവിയില്ല. അതുകൊണ്ട് തന്നെ മത്സരത്തില്‍ നേടുന്ന റണ്ണുകളോ റെക്കോര്‍ഡുകളോ കണക്കിലെടുക്കാറുമില്ല. ടോസ് സമയത്ത് മത്സരത്തിനുള്ള അന്തിമ ഇലവനെ ക്യാപ്റ്റന്‍മാര്‍ പ്രഖ്യാപിക്കേണ്ടതുമില്ല. ടീമിലുള്ള 15 പേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഗ്രൗണ്ടിലിറങ്ങാം. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഒരിക്കല്‍ കൂടി ഇന്ത്യ ഓപ്പണറായി പരീക്ഷിക്കുമെന്നുറപ്പാണ്.

312
ഇഷാന്‍ കിഷന്‍
Image Credit : Instagram/indiancricketteam

ഇഷാന്‍ കിഷന്‍

ന്യൂസിലന്‍ഡിനെതിരെ അവസാന ടി20യില്‍ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ മികച്ച ഫോമിലാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു അല്ലെങ്കില്‍ ഇഷാന്‍, ഇവരില്‍ ആരാകും ലോകകപ്പില്‍ ഇറങ്ങുക എന്നതിലെ അവസാന വട്ട പരീക്ഷണമായിരിക്കും ഈ മത്സരം.

412
തിലക് വര്‍മ
Image Credit : Getty

തിലക് വര്‍മ

പരിക്കിന് ശേഷം തിരിച്ചെത്തുന്ന തിലകിന് ലോകകപ്പിന് മുന്‍പ് താളം കണ്ടെത്താന്‍ ഈ മത്സരം അനിവാര്യമാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാനുള്ള തിലകിന്റെ കഴിവില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് വലിയ വിശ്വാസമുണ്ട്.

512
സൂര്യകുമാര്‍ യാദവ്
Image Credit : Getty

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ തന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നു. ന്യൂസിലന്‍ഡിനെതിരെ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും സൂര്യക്ക് സാധിച്ചു. അഞ്ച് മത്സരങ്ങളില്‍ 242 റണ്‍സാണ് സൂര്യ നേടിയത്. റണ്‍വേട്ടയില് ഒന്നാമന്‍.

612
ഹാര്‍ദിക് പാണ്ഡ്യ
Image Credit : X@BCCI

ഹാര്‍ദിക് പാണ്ഡ്യ

ടീമിന് ബാലന്‍സ് നല്‍കുന്ന പ്രധാന ഓള്‍റൗണ്ടറാണ് ഹാര്‍ദിക്. മധ്യനിരയില്‍ അതിവേഗം റണ്‍സ് ഉയര്‍ത്താനും ആവശ്യമുള്ളപ്പോള്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്താനുമുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് വലിയ കരുത്താണ്. ന്യൂസിലന്‍ഡിനെതിരെ അത് തെളിയിക്കുകയും ചെയ്തു.

712
ശിവം ദുബെ
Image Credit : stockPhoto

ശിവം ദുബെ

ന്യൂസിലന്‍ഡിനെതിരെ നന്നായി കളിക്കാന്‍ ദുബെയ്ക്ക് സാധിച്ചിരുന്നു. ഫിനിഷറുടെ റോള്‍ കൃത്യമായി അദ്ദേഹം ചെയ്തു. കൂടാതെ പന്തെറിയാനും മിടുക്കന്‍.

812
റിങ്കു സിംഗ്
Image Credit : Getty

റിങ്കു സിംഗ്

ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറാണ് റിങ്കു. കളി ഏത് ഘട്ടത്തിലാണെങ്കിലും ശാന്തതയോടെ ബാറ്റ് ചെയ്യാനും അവസാന ഓവറുകളില്‍ സിക്സറുകള്‍ പായിച്ച് ടീമിനെ ജയത്തിലേക്ക് നയിക്കാനും റിങ്കുവിന് പ്രത്യേക കഴിവുണ്ട്. മികച്ച ഫീല്‍ഡിംഗും ടീമിന് കരുത്താണ്.

912
അക്സര്‍ പട്ടേല്‍
Image Credit : AFP

അക്സര്‍ പട്ടേല്‍

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന അക്സര്‍ ടീമിലെ 'എക്സ് ഫാക്ടര്‍' ആണ്. വിക്കറ്റുകള്‍ വീഴ്ത്തുന്നതിനൊപ്പം റണ്‍സ് നിയന്ത്രിക്കാനും വാലറ്റത്ത് റണ്‍സ് കണ്ടെത്താനും അക്സറിന് സാധിക്കും.

1012
ജസ്പ്രീത് ബുമ്ര
Image Credit : AFP

ജസ്പ്രീത് ബുമ്ര

ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായ ബുംറയുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും കൃത്യതയാര്‍ന്ന യോര്‍ക്കറുകളിലൂടെ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ ബുംറയ്ക്ക് കഴിയും.

1112
അര്‍ഷ്ദീപ് സിംഗ്
Image Credit : AFP

അര്‍ഷ്ദീപ് സിംഗ്

ഇടംകൈയ്യന്‍ പേസര്‍ എന്നത് അര്‍ഷ്ദീപിന് വലിയ മുന്‍തൂക്കം നല്‍കുന്നു. പുതിയ പന്തില്‍ സ്വിംഗ് കണ്ടെത്താനും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പന്തെറിയാനും അര്‍ഷ്ദീപ് പക്വത കാണിക്കുന്നുണ്ട്.

1212
വരുണ്‍ ചക്രവര്‍ത്തി
Image Credit : AFP

വരുണ്‍ ചക്രവര്‍ത്തി

ബുമ്രയെ പോലെ ഇന്ത്യക്ക് വരുണ്‍ ചക്രവര്‍ത്തിക്ക് നാല് ഓവറുകള്‍ പ്രധാനമാണ്. വരുണ്‍ വരുമ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

SA
Sajish A
13 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. 2018 മാര്‍ച്ച് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍. നിലവില്‍ സ്‌പോര്‍ട്‌സ് ചീഫ് സബ് എഡിറ്റര്‍.
ക്രിക്കറ്റ്
സഞ്ജു സാംസൺ
ഇഷാൻ കിഷൻ
സൂര്യകുമാർ യാദവ്
തിലക് വർമ്മ
ഇന്ത്യ
ദക്ഷിണാഫ്രിക്ക
അഭിഷേക് ശർമ്മ

Latest Videos
Recommended Stories
Recommended image1
അന്ന് ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും പിന്മാറി; ക്രിക്കറ്റ് ലോകകപ്പില്‍ ബഹിഷ്കരണം ആദ്യമല്ല, 10 സംഭവങ്ങള്‍
Recommended image2
'ഇത് ശരിക്കും അറപ്പുളവാക്കുന്നത്'; ചാഹലിനൊപ്പമുള്ള വ്യാജ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഷെഫാലി ബഗ്ഗ
Recommended image3
കണ്ണൂ‍ർക്കാരൻ ഷറഫു മുതൽ അമേരിക്കയുടെ നേത്രാവൽക്കർ വരെ, ലോകകപ്പിൽ പട നയിക്കാൻ 40 ഇന്ത്യൻ താരങ്ങൾ, കൂടുതല്‍ കാനഡയില്‍‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved