അവന്‍ ധോണിയുടെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു; യുവതാരത്തെ പുകഴ്ത്തി നെഹ്റ

By Web TeamFirst Published Apr 6, 2020, 3:27 PM IST
Highlights

തുടക്കത്തില്‍ പാര്‍ത്ഥിവ് പട്ടേല്‍, ദിനേശ് കാര്‍ത്തിക് എന്നിവരെ പിന്തള്ളിയാണ് ധോണി കീപ്പറായത്. കാര്‍ത്തിക് ടെക്‌നിക്കുള്ള ബാറ്റ്‌സ്മാനായിരുന്നു. 

ദില്ലി: ഒരുപാട് പ്രതീക്ഷ നല്‍കിയ താരമാണ് ഋഷഭ് പന്ത്. എന്നാല്‍ അവസരങ്ങള്‍ ഏറെ ലഭിച്ചിട്ടും താരത്തിന് മുതലാക്കാനായില്ല. ഇതിനിടെ ഏകദിന- ടി20 ടീമുകളില്‍ കീപ്പര്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. കെ എല്‍ രാഹുലാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ഇതിനിടയിലും പന്തിന് പിന്തുണച്ച് രംഗത്തെത്തിയിരിക്കുകാണ് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. 

പന്തിന്റെ ഭാവിയെ കുറിച്ച് ഒരു ആധിയുമില്ലെന്നാണ് നെഹ്‌റ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നെഹ്‌റ ഇങ്ങനെ പറഞ്ഞത്. നെഹ്‌റ തുടര്‍ന്നു... ''പന്തിന് ഇനിയും ഒരുപാട് സമയുണ്ട്. അദ്ദേഹത്തിന്റെതായ ഒരു സ്ഥാനം എന്തായാലും ടമില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. പന്തിന്റെ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ ധോണിയെയാണ് ഓര്‍മവന്നത്. കരിയറിന്റെ തുടക്കകാലത്ത് ധോണിയും പന്തിനെ പോലെ ആയിരുന്നു. വിക്കറ്റ് കീപ്പര്‍- ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പന്തല്ലാതെ മറ്റാര്‍ക്കും ധോണിയുടെ അടുത്തെത്താന്‍ പോലും സാധിക്കില്ല. 

തുടക്കത്തില്‍ പാര്‍ത്ഥിവ് പട്ടേല്‍, ദിനേശ് കാര്‍ത്തിക് എന്നിവരെ പിന്തള്ളിയാണ് ധോണി കീപ്പറായത്. കാര്‍ത്തിക് ടെക്‌നിക്കുള്ള ബാറ്റ്‌സ്മാനായിരുന്നു. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ അവര്‍ക്കായില്ല. ധോണിക്ക് അതുകഴിഞ്ഞു. അതുതന്നെയാണ് ധോണിയുടെ വിജയത്തിന് പിന്നില്‍.'' നെഹ്‌റ പറഞ്ഞുനിര്‍ത്തി.

click me!