വീട്ടിലിരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ഹിറ്റ്മാന്‍; ഐക്യദീപം ആഘോഷമാക്കിയവര്‍ക്കെതിരെ പരിഹാസം

Published : Apr 06, 2020, 01:44 PM IST
വീട്ടിലിരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ഹിറ്റ്മാന്‍; ഐക്യദീപം ആഘോഷമാക്കിയവര്‍ക്കെതിരെ പരിഹാസം

Synopsis

പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ് ഐക്യദീപം തെളിയിക്കല്‍ ആഘോഷമാക്കിയവരെ പരിഹസിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ട്വിറ്റിറിലായിരുന്നു താരത്തിന്റെ പരിഹാസത്തോടെയുള്ള പോസ്റ്റ്.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ് ഐക്യദീപം തെളിയിക്കല്‍ ആഘോഷമാക്കിയവരെ പരിഹസിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ട്വിറ്റിറിലായിരുന്നു താരത്തിന്റെ പരിഹാസത്തോടെയുള്ള പോസ്റ്റ്. 

''എല്ലാവരും വീടുകളില്‍ തന്നെയിരിക്കൂ. തെരുവുകളില്‍ പോയി ആഘോഷിക്കാതിരിക്കൂ. ലോകകപ്പിന് ഇനിയും കുറച്ചു സമയം കൂടി ബാക്കിയുണ്ട്.'' എന്നായിരുന്നു രോഹിതിന്റെ ട്വീറ്റ്. നേരത്തെ ഐക്യദീപം ആഹ്വാനത്തെ രോഹിത് സ്വാഗതം ചെയ്തിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിടുകയും ചെയ്തിരുന്നു. 

എന്നാല്‍ ദീപം തെളിയിക്കുന്നതിന്റെ പേരില്‍ തെരുവുകളില്‍ കൂട്ടംകൂടി ആഘോഷിച്ചവര്‍ക്കെതിരെയാണ് രോഹിത് ശര്‍മ്മയുടെ പ്രതികരണം. ആളുകളോട് അപേക്ഷിക്കുന്ന രീതിലാണ് രോഹിത്തിന്റെ ട്വീറ്റ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സീചെം ട്രോഫി: ചണ്ഡീഗഢിനെ തകർത്തു; തുടർച്ചയായ അഞ്ചാം വിജയത്തോടെ കേരളം ഫൈനലിൽ
'കോലിയുടെ ഉപദേശം കേട്ട്, ഒന്നര വർഷം ആ ശൈലി പിന്തുടര്‍ന്നു, പിന്നെ പറ്റിയില്ല'; തുറന്നു പറഞ്ഞ് സഞ്ജു സാംസൺ