
ദില്ലി: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഓസ്ട്രേലിയക്കെതിരെ വിക്കറ്റ് വേട്ടയില്‍ സെഞ്ചുറി നേടി ആര്‍ അശ്വിന്‍. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയെ പുറത്താക്കി അശ്വിന്‍ ഓസ്ട്ര്ലേയക്കെതിരെ ടെസ്റ്റില്‍ 100 വിക്കറ്റ് നേട്ടം തികച്ചു. 20 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍റെ നേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍. ഓസ്ട്രേലിയക്കെതിരെ 20 ടെസ്റ്റുകളില്‍ 111 ടെസ്റ്റുകളാണ് കുംബ്ലെയുടെ പേരിലുള്ളത്.
ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടങ്ങളില്‍ 95 വിക്കറ്റ് തികച്ചിട്ടുള്ള ഓസീസ് സ്പിന്നര്‍ നേഥന്‍ ലിയോണാണ് മൂന്നാം സ്ഥാനത്ത്. ഏതെങ്കിലും ഒരു ടീമിനെതിരെ മാത്രം 100 വിക്കറ്റ് തികക്കുന്ന 32-ാമത്തെ ബൗറും ആറാമത്തെ സ്പിന്നറുമാണ് അശ്വിന്‍.
ഓസീസിന്‍റെ ഉസ്മാന്‍ ഖവാജയെ പുറത്താക്കിയ രവീന്ദ്ര ജഡേജ ടെസ്റ്റില്‍ 250 വിക്കറ്റ് നേട്ടം തികച്ചു. ഇതോടെ ടെസ്റ്റില്‍ 2500 റണ്‍സും 250 വിക്കറ്റും വേഗത്തില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോര്‍ഡും ജഡേജ സ്വന്തമാക്കി. ജഡേജ 62 ടെസ്റ്റില്‍ ടെസ്റ്റില്‍ 250 വിക്കറ്റും 2500 റണ്‍സും നേടിയപ്പോള്‍ 55 ടെസ്റ്റില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഇംഗ്ലണ്ട് ഇതിഹാസം ഇയാന്‍ ബോതമാണ് ഒന്നാമത്. മുന്‍ പാക് നായകന്‍ ഇമ്രാന്‍ ഖാന്‍(64), ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്(65), ന്യൂസിലന്‍ഡ് നായകന്‍ റിച്ചാര്‍ഡ് ഹാഡ്‌ലി(70) എന്നിവരെയാണ് വേഗത്തില്‍ 250 വിക്കറ്റും 2500 റണ്‍സും നേടുന്ന കാര്യത്തില്‍ ജഡേജ ഇന്ന് പിന്നിലാക്കിയത്.
ഷമിയും അശ്വിനും ജഡേജയും ചേര്‍ന്ന് എറിഞ്ഞിട്ടു; ഓസ്ട്രേലിയ 263ന് പുറത്ത്
250 വിക്കറ്റും 2500 റണ്‍സും തികക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവുമാണ് ജഡേജ. കപില്‍ ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, അശ്വിന്‍ എന്നിവരാണ് ജഡേജ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.