ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളികള്‍; രണ്ട് പേരുകള്‍ തെരഞ്ഞെടുത്ത് ഡികെ, പലര്‍ക്കും അമ്പരപ്പ്

Published : Feb 17, 2023, 04:25 PM ISTUpdated : Feb 17, 2023, 04:29 PM IST
ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളികള്‍; രണ്ട് പേരുകള്‍ തെരഞ്ഞെടുത്ത് ഡികെ, പലര്‍ക്കും അമ്പരപ്പ്

Synopsis

നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-ഓസീസ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ കമന്‍റേറ്ററാണ് ദിനേശ് കാര്‍ത്തിക്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരമിക്കും മുമ്പേ കമന്‍ററി ബോക്‌സില്‍ എത്തിയ താരമാണ് ദിനേശ് കാര്‍ത്തിക്. ടീം ഇന്ത്യക്കായി 2004ല്‍ അരങ്ങേറിയ ഡികെയ്‌ക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ പുതിയ തലമുറ വരെയുള്ള ഒട്ടേറെ താരങ്ങള്‍ക്കൊപ്പം കളിക്കാനായിട്ടുണ്ട്. ഇവരില്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് സഖ്യം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡികെ. 

ട്വിറ്ററിലെ ചോദ്യത്തിനാണ് ദിനേശ് കാര്‍ത്തിക്കിന്‍റെ മറുപടി. തന്‍റെ പ്രിയപ്പെട്ട ബാറ്റിംഗ് പാര്‍ട്‌ണര്‍മാരായി ഇതിഹാസ വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ എം എസ് ധോണി, നിലവിലെ ടി20 നായകനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ പേരുകളാണ് ഡികെ പറഞ്ഞത്. രോഹിത് ശര്‍മ്മ, വിരാട് കോലി എന്നീ പേരുകള്‍ ഡികെ പറയും എന്ന് പലരും കരുതിയപ്പോഴാണ് താരം ധോണിയുടെയും പാണ്ഡ്യയുടേയും പേര് പറഞ്ഞത്. ഈ പേരുകള്‍ ഡികെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ധോണിയുമായി കടുത്ത മത്സരം നേരിട്ട താരമാണ് ദിനേശ് കാര്‍ത്തിക്. ധോണി സജീവമായതോടെ ഡികെ വല്ലപ്പോഴും മാത്രമായിരുന്നു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചത്. കരിയറിലെ അവസാന നാളുകളില്‍ ഫിനിഷറുടെ റോളിലാണ് ടീം കാര്‍ത്തിക്കിനെ ആശ്രയിച്ചിരുന്നത്. പാണ്ഡ്യയും ഫിനിഷറുടെ റോളില്‍ കളിക്കുന്ന താരമാണ്. 

നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-ഓസീസ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ കമന്‍റേറ്ററാണ് ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ ട്വന്‍റി 20 ലോകകപ്പിലാണ് ടീം ഇന്ത്യക്കായി ഡികെ അവസാനമായി കളിച്ചത്. പിന്നീട് കാര്‍ത്തിക്കിന് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയിട്ടില്ല. ഇനി ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ കുപ്പായത്തിലാണ് ഡികെയെ ആരാധകര്‍ കാണുക. ആര്‍സിബിക്കായി ഫിനിഷറുടെ റോളില്‍ കളിക്കുന്ന താരം 32 മത്സരങ്ങളില്‍ 27.71 ശരാശരിയില്‍ 471 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ടീം ഇന്ത്യക്കായി 26 ടെസ്റ്റും 94 ഏകദിനങ്ങളും 56 രാജ്യാന്തര ടി20കളുമാണ് കാര്‍ത്തിക് കളിച്ചത്. 

ഇവിടെ കെ എല്‍ രാഹുല്‍, അവിടെ ബെന്‍ ഡക്കെറ്റ്; കാണാം ത്രില്ലര്‍ ക്യാച്ച്- വീഡിയോ

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്