ഷമിയുടെ കൈയില്‍ ചുംബിച്ച് അശ്വിന്‍, ആലിംഗനം ചെയ്ത് കോലിയും രോഹിത്തും; അപ്രതീക്ഷിത അതിഥിയായി ചാഹലും

Published : Nov 16, 2023, 08:35 PM IST
ഷമിയുടെ കൈയില്‍ ചുംബിച്ച് അശ്വിന്‍, ആലിംഗനം ചെയ്ത് കോലിയും രോഹിത്തും; അപ്രതീക്ഷിത അതിഥിയായി ചാഹലും

Synopsis

വിജയം ആഘോഷിക്കാന്‍ ഡ്രസ്സിംഗ്സ റൂമിലേക്ക് ഒരു അപ്രതീക്ഷിത അതിഥിയുമെത്തി. ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ് മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തി ഇന്ത്യന്‍ താരങ്ങളെ അഭിന്ദിച്ചത്.

മുംബൈ: ലോകകപ്പ് സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തിയശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ കാഴ്ചകള്‍ പുറത്തുവിട്ട് ബിസിസിഐ. വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരസ്പരം ആലിംഗനം ചെയ്ത് അഭിനന്ദിക്കുമ്പോള്‍ കൈകളില്‍ ചുംബിച്ചാണ് അശ്വിന്‍ മുഹമ്മദ് ഷമിയെ വരവേറ്റത്.

വിജയം ആഘോഷിക്കാന്‍ ഡ്രസ്സിംഗ്സ റൂമിലേക്ക് ഒരു അപ്രതീക്ഷിത അതിഥിയുമെത്തി. ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ് മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തി ഇന്ത്യന്‍ താരങ്ങളെ അഭിന്ദിച്ചത്. വിരാട് കോലിയെ ആലിംഗനം ചെയ്ത ചാഹല്‍ ടീം അംഗങ്ങളെ ഓരോരുത്തരെുയും അഭിനന്ദിക്കുകയും ചെയ്തു. മത്സരശേഷം ഡ്രസ്സിംഗ് റൂമില്‍ നിന്ന് ടീം ബസിലേക്ക് കയറാനായി പുറത്തിറങ്ങിയ ഇന്ത്യന്‍ ടീമിനെ കാത്ത് വന്‍ ജനക്കൂട്ടമാണ് സ്റ്റേഡിയത്തിന് പുറത്ത് കാത്തുനിന്നത്.

ആരാധകരെ നോക്കി കൈവീശി കാണിച്ചാണ് ടീം അംഗങ്ങള്‍ ബസിലേക്ക് കയറിയത്. പിന്നീട് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് പുറത്തെത്തിയപ്പോഴും നൂറു കണക്കിനാരാധകരാണ് താരങ്ങളെ കാത്തു നിന്നത്. ഇന്നലെ നടന്ന സെമിയില്‍ 70 റണ്‍സിന്‍റെ ജയത്തോടെയാണ് ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട്  കോലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറികളുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സടിച്ചപ്പോള്‍ ഡാരില്‍ മിച്ചലിന്‍റെ സെഞ്ചുറി കരുത്തില്‍ പൊരുതിയ ന്യൂസിലന്‍ഡ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ ഔട്ടായി. ഏഴ് വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ രണ്ടാം സെമി ഫൈനലിലെ വിജയികളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐസിസി അച്ചടക്ക നടപടി; ഇന്ത്യന്‍ പേസര്‍ ഗുര്‍നൂര്‍ ബ്രാറിന് താക്കീതും ഡീമെറിറ്റ് പോയിന്റും
ഇന്ത്യക്കെതിരെ 234 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം; റൂട്ട്-ബ്രൂക്ക് സഖ്യം ക്രീസില്‍