ചെന്നൈയില്‍ പവര്‍ ഹിറ്റിങുമായി അശ്വിന്‍റെ ബാറ്റിംഗ്, എട്ടാം നമ്പറില്‍ ഇനി വേറെ ആരെയും നോക്കേണ്ട

Published : Oct 08, 2023, 01:14 PM ISTUpdated : Oct 08, 2023, 02:28 PM IST
ചെന്നൈയില്‍ പവര്‍ ഹിറ്റിങുമായി അശ്വിന്‍റെ ബാറ്റിംഗ്, എട്ടാം നമ്പറില്‍ ഇനി വേറെ ആരെയും നോക്കേണ്ട

Synopsis

നേരത്തെ റിവേഴ്സ് സ്വീപ്പ് പരിശീലിക്കുന്ന അശ്വിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. ഏഷ്യാ കപ്പിനിടെ അക്സര്‍ പട്ടേലിന് പരിക്കേറ്റതോടെയാണ് അശ്വിനെ പകരക്കാരനായി ഇന്ത്യ 15 അംഗ ലോകകപ്പ് ടീമിലെടുത്തത്. ഇതിന് മുമ്പ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ അശ്വിന് പഅവസരം നല്‍കിയിരുന്നു.

ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഇടം നേടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരിക്കേറ്റ അക്സര്‍ പട്ടേലിന്‍റെ പകരക്കാരനായി അവസാന നിമിഷം ടീമിലെത്തിയ ആര്‍ അശ്വിന്‍ ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അക്സറിന്‍റെ ബാറ്റിംഗ് മികവ് അവകാശപ്പെടാനാവില്ലെങ്കിലും വാലറ്റത്ത് ഭേദപ്പെട്ട ബാറ്ററാണ് അശ്വിന്‍.

ടെസ്റ്റില്‍ നേടിയിട്ടുള്ള അഞ്ച് സെഞ്ചുറികള്‍ തന്നെ അതിന് തെളിവ്. എന്നാല്‍ സമവാക്യം മാറിയ ഏകദിന ക്രിക്കറ്റില്‍ ക്ലാസിക് ബാറ്റിംഗ് കൊണ്ട് കാര്യമില്ലെന്ന് അറിയാവുന്ന ആള്‍ അശ്വിന്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരിശീലന സെഷനില്‍ അശ്വിന്‍ ബാറ്റിംഗിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇന്നലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ പരശീലനത്തിനിറങ്ങിയ അശ്വിന്‍ കൂടുതല്‍ പവര്‍ ഹിറ്റിങ്ങുമായാണ് പരിശീലനം നടത്തിയത്.

നേരത്തെ റിവേഴ്സ് സ്വീപ്പ് പരിശീലിക്കുന്ന അശ്വിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. ഏഷ്യാ കപ്പിനിടെ അക്സര്‍ പട്ടേലിന് പരിക്കേറ്റതോടെയാണ് അശ്വിനെ പകരക്കാരനായി ഇന്ത്യ 15 അംഗ ലോകകപ്പ് ടീമിലെടുത്തത്. ഇതിന് മുമ്പ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ അശ്വിന് പഅവസരം നല്‍കിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നാലു വിക്കറ്റുമായി തിളങ്ങിയതിന് പിന്നാലെ അശ്വിനെ ലോകകപ്പ് ടീമിലുമെടുത്തു. കഴിഞ്ഞ 20 മാസമായി ഏകദിന ക്രിക്കറ്റ് കളിക്കാത്ത അശ്വിനെ ടീമിലെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു.

ടീം ഇന്ത്യ 'മെന്‍ ഇൻ ഓറഞ്ച്' ആയത് എങ്ങനെ, ഡച്ച് ഫുട്ബോൾ ടീമിനെ അനുസ്മരിപ്പിച്ച് ഇന്ത്യയുടെ ട്രെയിനിംഗ് ജേഴ്സി

ബൗളിംഗിന്‍റെ കാര്യത്തില്‍ സംശയങ്ങളില്ലെങ്കിലും ബാറ്റിംഗിന്‍റെയും ഫീല്‍ഡിംഗിന്‍റെയും കാര്യത്തിലാണ് അശ്വിനെക്കുറിച്ച് ആശങ്കയുള്ളത്. അത് മറികടക്കാനാണ് അശ്വിനിപ്പോള്‍ ശ്രമിക്കുന്നത്. നേരത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണറായും വണ്‍ ഡൗണായും അശ്വിന്‍ ഇറങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍
ടെസ്റ്റ് ചരിത്രത്തിലാദ്യം, അപൂർവനേട്ടം സ്വന്തമാക്കി മാർനസ് ലാബുഷെയ്ൻ