കൗണ്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം കൂടുന്നു; അശ്വിനും ഇംഗ്ലണ്ടിലേക്ക്

Published : May 20, 2019, 11:21 AM IST
കൗണ്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം കൂടുന്നു; അശ്വിനും ഇംഗ്ലണ്ടിലേക്ക്

Synopsis

ഇന്ത്യന്‍ ടെസ്റ്റ് സ്പിന്നര്‍ ആര്‍. അശ്വിന്‍ ഇംഗ്ലീഷ് കൗണ്ടി ടീം നോട്ടിങ്ഹാംഷെയറുമായി കരാര്‍ ഒപ്പിട്ടു. ആറ് മത്സരങ്ങളാണ് അശ്വിന്‍ ഇംഗ്ലണ്ടില്‍ കളിക്കുക. മുമ്പ് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ജേഴ്‌സിയില്‍ സ്ഥിരം താരമായിരുന്ന അശ്വിന്‍ 2017ന് ശേഷം നീലകുപ്പായമണിഞ്ഞിട്ടില്ല.

ചെന്നൈ: ഇന്ത്യന്‍ ടെസ്റ്റ് സ്പിന്നര്‍ ആര്‍. അശ്വിന്‍ ഇംഗ്ലീഷ് കൗണ്ടി ടീം നോട്ടിങ്ഹാംഷെയറുമായി കരാര്‍ ഒപ്പിട്ടു. ആറ് മത്സരങ്ങളാണ് അശ്വിന്‍ ഇംഗ്ലണ്ടില്‍ കളിക്കുക. മുമ്പ് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ജേഴ്‌സിയില്‍ സ്ഥിരം താരമായിരുന്ന അശ്വിന്‍ 2017ന് ശേഷം നീലകുപ്പായമണിഞ്ഞിട്ടില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് മുന്നോടിയായിട്ടാണ് അശ്വിന്‍ കൗണ്ടി കളിക്കാന്‍ തീരുമാനിച്ചത്.

ഇത് രണ്ടാം തവണയാണ് അശ്വിന്‍ കൗണ്ടി കളിക്കുന്നത്. 2017ല്‍ വോര്‍സ്‌റ്റെര്‍ഷെയറിനായി അശ്വിന്‍ കളിച്ചിരുന്നു. അന്ന് 20 വിക്കറ്റ് നേടിയ അശ്വിന്‍ 214 റണ്‍സും സ്വന്തമാക്കി. സീസണില്‍ കൗണ്ടിയില്‍ കളിക്കാന്‍ ഒരുങ്ങുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. 

നേരത്തെ ചേതേശ്വര്‍ പൂജാര യോര്‍ക്ക്‌ഷെയറുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരുന്നു. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ കഴിഞ്ഞ ആഴ്ച ഹാംപ്‌ഷെയറുമായും കരാര്‍ ഒപ്പിട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബിന്‍റെയും രാജസ്ഥാന്‍റെയും തോല്‍വി, പ്ലേ ഓഫ് സമവാക്യങ്ങള്‍ മാറിമറിഞ്ഞു, സാധ്യതകള്‍ കുത്തനെ ഉയര്‍ത്തി ചെന്നൈ, ഇനിയുള്ള രണ്ടും മരണക്കളികള്‍
സഞ്ജുവിനും ചെന്നൈക്കും ജീവൻമരണ പോരാട്ടം; ധോണിയുടെ വിടവാങ്ങൽ അഭ്യൂഹങ്ങൾക്കിടയിൽ സിഎസ്കെ ഇന്ന് ഹൈദരാബാദിനെതിരെ