വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ചെന്നൈ താരവും, ചിത്രം പങ്കുവെച്ച് അശ്വിന്‍; അമ്പരന്ന് ആരാധകര്‍

Published : May 10, 2026, 10:13 PM IST
Vijay Oath Ceremony

Synopsis

ഡ്യൂട്ടി എപ്പോഴും പ്രധാനമാണ്, പക്ഷേ നിർണ്ണായകമായ ഈ മത്സര ദിവസം ഇത് അല്പം കൂടുതലാണ്. ഒരു ടാക്സി വിളിച്ച് വേഗം ചെപ്പോക്കിലേക്ക് വരൂ അൻഷുൽ. വലിയ കളിയാണ് വരുന്നത്- അശ്വിൻ എക്സിൽ കുറിച്ചു.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനിടെ കൗതുകകരമായ ഒരു കണ്ടെത്തലുമായി ഇന്ത്യൻ താരം ആർ. അശ്വിൻ. ചടങ്ങിനിടെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളെ കണ്ടപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം അൻഷുൽ കംബോജിനെപ്പോലെ ഉണ്ടെന്നായിരുന്നു അശ്വിന്‍റെ നിരീക്ഷണം. അശ്വിന്‍റെ രസകരമായ എക്സ് പോസ്റ്റ് നിമിഷങ്ങൾക്കകം ആരാധകര്‍ ഏറ്റെടുത്തു.

ചെന്നൈയും ലക്നൗവും തമ്മിലുള്ള നിർണ്ണായക ഐപിഎൽ മത്സരം നടക്കാനിരിക്കെയാണ് അശ്വിൻ ചെന്നൈയുടെ പേസ് കുന്തമുനയായ കാംബോജിനെ ട്രോളിയത്. മുഖ്യമന്ത്രി വിജയ്‌ക്ക് സമീപം നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന് അൻഷുൽ കംബോജുമായുള്ള അവിശ്വസനീയമായ സാമ്യം കണ്ടാണ് അശ്വിൻ പോസ്റ്റ് പങ്കുവെച്ചത്.

 

ഡ്യൂട്ടി എപ്പോഴും പ്രധാനമാണ്, പക്ഷേ നിർണ്ണായകമായ ഈ മത്സര ദിവസം ഇത് അല്പം കൂടുതലാണ്. ഒരു ടാക്സി വിളിച്ച് വേഗം ചെപ്പോക്കിലേക്ക് വരൂ അൻഷുൽ. വലിയ കളിയാണ് വരുന്നത്- അശ്വിൻ എക്സിൽ കുറിച്ചു.

അശ്വിന്‍റെ പോസ്റ്റിന് മറുപടിയുമായി ചെന്നൈ സൂപ്പർ കിംഗ്‌സും രംഗത്തെത്തി. അൻഷുൽ ടീമിനൊപ്പമുണ്ടെന്നും മത്സരത്തിനായി തയ്യാറെടുക്കുകയാണെന്നും സിഎസ്കെ വീഡിയോ സഹിതം മറുപടി നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വൻ മുന്നേറ്റം നടത്തിയ വിജയ്, കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എറിഞ്ഞിട്ട് ഭുവി, ഒറ്റക്ക് പൊരുതി തിലക്, കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി മുംബൈ ഇന്ത്യൻസ്, ആര്‍സിബിക്കെതിരെ ഭേദപ്പെട്ട സ്കോര്‍
പ്ലേ ഓഫ് പോരാട്ടം കടുക്കുന്നു, ജയത്തോടെ ഒരുപടി കൂടി അടുത്ത് ചെന്നൈ, അവസാന നാലിലെത്താൻ ഇനി ചെയ്യേണ്ടത്