
ഷാര്‍ജ: ഏഷ്യാ കപ്പിൽ അഫ്‌ഗാനിസ്ഥാൻ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഷാർജയിൽ വൈകിട്ട് ഏഴരയ്ക്കാണ്
കളി തുടങ്ങുക. അഫ്ഗാനിസ്ഥാൻ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോൽപിച്ചിരുന്നു. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല. ബംഗ്ലാദേശ് ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. ബംഗ്ലാദേശിനെ ഷാക്കിബ് അല്‍ ഹസനും അഫ്‌ഗാനെ മുഹമ്മദ് നബിയുമാണ് നയിക്കുന്നത്.
അഫ്‌ഗാന്‍ ആത്മവിശ്വാസത്തില്‍
ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ പവര്‍പ്ലേയില്‍ 83 റണ്‍സടിച്ച് അതിവേഗം വിജയത്തിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. പവര്‍പ്ലേക്ക് പിന്നാലെ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെയും(18 പന്തില്‍ 40) വിജയത്തിനരികെ ഇബ്രാഹിം സര്‍ദ്രാനെയും(15) നഷ്ടമായെങ്കിലും അഫ്ഗാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 59 പന്തുകള്‍ ബാക്കിനിര്‍ത്തി ലക്ഷ്യത്തിലെത്തി. 28 പന്തില്‍ 37 റണ്‍സുമായി ഹസ്രത്തുള്ള സാസായിയും ഒരു റണ്ണുമായി നജീബുള്ള സര്‍ദ്രാനും പുറത്താകാതെ നിന്നു. സ്കോര്‍ ശ്രീലങ്ക 19.4 ഓവറില്‍ 105ന് ഓള്‍ഔട്ട്, അഫ്ഗാനിസ്ഥാന്‍ ഓവറില്‍ 10.1 ഓവറില്‍ 106-2.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലങ്ക 19.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 38 റണ്‍സെടുത്ത ഭാനുക രജപക്സയാണ് ലങ്കയുടെ ടോപ് സ്കോറര്‍. അഫ്ഗാനുവേണ്ടി ഫസലുളള ഫാറൂഖി 3.4 ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി നാലോവറില്‍ 14 റണ്‍സിനും മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 24 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സാധ്യതാ ഇലവനുകള്‍
ബംഗ്ലാദേശ്: മുഹമ്മദ് നൈം, അനാമുല്‍ ഹഖ്, ഷാക്കിബ് അല്‍ ഹസന്‍(ക്യാപ്റ്റന്‍), ആഫിഫ് ഹൊസൈന്‍, മുഷ്‌ഫീഖുര്‍ റഹീം(വിക്കറ്റ് കീപ്പര്‍), മഹമ്മദുള്ള, സാബിര്‍ റഹ്‌മാന്‍, മെഹിദി ഹസന്‍, മുഹമ്മദ് സൈഫുദ്ദീന്‍, നാസും അഹമ്മദ്, മുഷ്‌ഫീഖുര്‍ റഹ്‌മാന്‍.
അഫ്‌ഗാന്‍: ഹസ്രത്തുള്ള സസായ്, റഹ്‌മാനുള്ള ഗര്‍ബാസ്(വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, നജീബുളള സദ്രാന്‍, കരീം ജാനത്ത്, മുഹമ്മദ് നബി(ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, അസ്‌മത്തുള്ള ഒമറൈസി, നവീന്‍ ഉള്‍ ഹഖ്, മുജീബ് ഉര്‍ റഹ്‌മാന്‍, ഫസലാഖ് ഫറൂഖി.
ഏഷ്യാ കപ്പ്: എട്ടു നിലയില്‍ പൊട്ടി ലങ്ക, അഫ്ഗാന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!