
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യക്കെതിരെ പൊരുതി വീണ ഹോങ്കോങ് സൂപ്പര്‍ ഫോറിലെത്താതെ പുറത്തായെങ്കിലും വമ്പന്‍ ടീമുകള്‍ക്കെതിരെ പുറത്തെടുത്ത പോരാട്ടവീര്യം അവരെ രാജ്യത്ത് ദേശീയ ഹീറോകളാക്കി. ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ 193 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നിലും പതറാതെ 152 റണ്‍സടിച്ചാണ് ഹോങ്കോങ് കരുത്തു കാട്ടിയത്. അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയെ വിറപ്പിപ്പിക്കാനായില്ലെങ്കിലും അവസാന ഓവര്‍ വരെ വെള്ളം കുടിപ്പിക്കാനായതിന്‍റെ അഭിമാനം ഹോങ്കോങ് താരങ്ങളുടെ മുഖത്തുണ്ടായിരുന്നു.
മത്സരശേഷം ഇന്ത്യന്‍ ടീമിന്‍റെ ഡ്രസ്സിംഗ് റൂമിലെത്തിയ ഹോങ്കോങ് താരങ്ങള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും മുന്‍ നായകന്‍ വിരാട് കോലിക്കും മത്സരത്തിലെ താരമായ സൂര്യകുമാര്‍ യാദവിനും ഹാര്‍ദ്ദിക് പാണ്ഡ്യ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, യുസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, എന്നിവര്‍ക്കെല്ലാം ഒപ്പം നിന്ന് ചിത്രമെടുക്കാന്‍ മത്സരിച്ചു. കോച്ച് രാഹുല്‍ ദ്രാവിഡുമായും ഹോങ്കോങ് താരങ്ങള്‍ സംസാരിച്ചു.
രോഹിത്, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരില്‍ നിന്നും ജേഴ്സിയില്‍ ഓട്ടോഗ്രാഫ് വാങ്ങിയ ഹോങ്കോങ് താരങ്ങള്‍ സൂര്യകുമാറില്‍ നിന്ന് ബാറ്റിലാണ് കൈയൊപ്പ് പതിപ്പിച്ചത്. ഹോങ്കോങ് താരങ്ങളെ സന്തോഷത്തോടെ സ്വീകരിച്ച ഇന്ത്യന്‍ താരങ്ങള്‍ അവര്‍ക്കൊപ്പം സംസാരിക്കാനും അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും സമയം കണ്ടെത്തി.
ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 68), വിരാട് കോലി (44 പന്തില്‍ 59) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
ഈ ഇന്നിംഗ്‌സ് വച്ചിട്ടൊന്നും കോലിയുടെ ഫോമിനെ അളക്കാനാവില്ല! തുറന്നടിച്ച് ഗൗതം ഗംഭീര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!