സൂര്യകുമാര്‍ യാദവ് ഹോങ്കോങ്ങിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തു. 26 പന്തില്‍ 68 റണ്‍സാണ് സൂര്യ നേടിയത്. മത്സരത്തിലെ പ്ലയര്‍ ഓഫ് ദ മാച്ചും സൂര്യയായിരുന്നു. മത്സരശേഷം സംസാരിക്കുമ്പോള്‍ സൂര്യ രാഹുലിന്റെ ഫോമിനെ കുറിച്ചും പറഞ്ഞു.

ദുബായ്: പരിക്കിന്റെ പിടിയില്‍ നിന്ന് അടുത്തിടെയാണ് കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. സിംബാബ്‌വെക്കെതിരെ ഏകദിന പരമ്പരയിലായിരുന്നു രാഹുലിന്റെ തിരിച്ചുവരവ്. എന്നാല്‍ രാഹുലിന് വേണ്ടവിധത്തില്‍ തിളങ്ങാനായില്ല. എങ്കിലും ഏഷ്യാ കപ്പിലേക്കും അദ്ദേഹത്തിന് വിളിയെത്തി. രാഹുലിനെ ഓപ്പണറാക്കി കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ രാഹുല്‍ മടങ്ങി. ദുര്‍ബലരായ ഹോങ്കോങ്ങിനെതിരെ ആവട്ടെ ഏകദിന ശൈലിയിലാണ് താരം ബാറ്റ് വീശിയത്. 39 പന്തുകള്‍ നേരിട്ടിട്ടും 36 റണ്‍സാണ് രാഹുലിന് നേടാനായത്. 

അതേസമയം, സൂര്യകുമാര്‍ യാദവ് ഹോങ്കോങ്ങിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തു. 26 പന്തില്‍ 68 റണ്‍സാണ് സൂര്യ നേടിയത്. മത്സരത്തിലെ പ്ലയര്‍ ഓഫ് ദ മാച്ചും സൂര്യയായിരുന്നു. മത്സരശേഷം സംസാരിക്കുമ്പോള്‍ സൂര്യ രാഹുലിന്റെ ഫോമിനെ കുറിച്ചും പറഞ്ഞു. രാഹുലിന് പകരം താങ്കള്‍ക്ക് ഓപ്പണറായിക്കൂടെയുള്ള ചോദ്യത്തിനാണ് സൂര്യ മറുപടി പറഞ്ഞത്. ''പരിക്കിന് ശേഷമാണ് രാഹുല്‍ തിരിച്ചെത്തിയിരിക്കുന്നത്. അവനെ പുറത്തിരുത്തണം എന്നാണോ നിങ്ങള്‍ പറയുന്നത്? സ്വതസിദ്ധമായ രീതിയില്‍ കളിക്കാന്‍ അല്‍പംകൂടി സമയം നല്‍കൂ. ഞങ്ങള്‍ക്ക് മുന്നില്‍ ഇനിയും സമയമുണ്ട്. ഞാന്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണ്. ഇക്കാര്യം ഞാന്‍ പരിശീലകരോടും ക്യാപ്റ്റനോടും ഞാന്‍ പറഞ്ഞിട്ടുണ്ട്.'' സൂര്യ പറഞ്ഞു. 

ഈ ഇന്നിംഗ്‌സ് വച്ചിട്ടൊന്നും കോലിയുടെ ഫോമിനെ അളക്കാനാവില്ല! തുറന്നടിച്ച് ഗൗതം ഗംഭീര്‍

ടീം നടത്തികൊണ്ടിരിക്കുന്ന പരീക്ഷണങ്ങളെ കുറിച്ചും സൂര്യ സംസാരിച്ചു. ''പരീക്ഷണങ്ങള്‍ വീണ്ടും നടത്തുക തന്നെ ചെയ്യും. ഇത് താരങ്ങള്‍ ഏറെ ഗുണം ചെയ്യുന്നുണ്ട്. നിരവധി കാര്യങ്ങള്‍ പരീക്ഷിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്.'' സൂര്യ കൂട്ടിചേര്‍ത്തു. 

40 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ ഫോറിലെത്തുന്ന ടീമായി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ- വിരാട് കോലി കൂട്ടുകെട്ടിന്റെ കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

ജസ്പ്രിത് ബുമ്രയും യൂസ്‌വേന്ദ്ര ചാഹലുമൊക്കെ പിന്നില്‍; ഏഷ്യാ കപ്പില്‍ റെക്കോര്‍ഡിട്ട് രവീന്ദ്ര ജഡേജ

പാകിസ്ഥാന്‍- ഹോങ്കോങ് മത്സരത്തില്‍ ജയിക്കുന്നവരും സൂപ്പര്‍ ഫോറിലേക്കെത്തും. ഗ്രൂപ്പ് ബിയില്‍ നിന്ന് ്അഫ്ഗാനിസ്ഥാന്‍ നേരത്തെ സൂപ്പര്‍ ഫോറിലെത്തിയിരുന്നു.