ഏഷ്യാ കപ്പ്: ഹോങ്കോങിനെതിരെ ജയിച്ച് 'സൂപ്പറാവാന്‍' പാക്കിസ്ഥാന്‍, ടോസ് വീണു

Published : Sep 02, 2022, 07:09 PM IST
ഏഷ്യാ കപ്പ്: ഹോങ്കോങിനെതിരെ ജയിച്ച് 'സൂപ്പറാവാന്‍' പാക്കിസ്ഥാന്‍, ടോസ് വീണു

Synopsis

നിര്‍ണായക മത്സരത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് പാകിസ്ഥാന്‍റെ പ്രതീക്ഷ. ബാബറും മുഹമ്മദ് റിസ്‌വാനും നല്‍കുന്ന തുടക്കം പാക് ടീമിന് നിര്‍ണായകമാകും. ഇന്ത്യക്കെതിരെ മുഹമ്മദ് റിസ്‌വാന്‍റെ(42 പന്തില്‍ 43) പോരാട്ടത്തിന് ഇടയിലും പാകിസ്ഥാന്‍ 147ല്‍ പുറത്തായിരുന്നു.  

ഷാര്‍ജ: ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ടോസേ നേടിയ ഹോങ്കോങ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ പാകിസ്ഥാനും ഹോങ്കോങ്ങും ഇന്ത്യയോട് തോറ്റിരുന്നു എന്നതിനാല്‍ ഇന്ന് ജയിക്കുന്നവർ സൂപ്പർ ഫോറിലെ അവസാന ടീമാവും. അഫ്‌ഗാനിസ്ഥാന്‍, ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ ഇതിനകം സൂപ്പര്‍ ഫോറിലെത്തിയിട്ടുണ്ട്. ആദ്യ മത്സരം ഇന്ത്യയോട് തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പാക്കിസ്ഥാനും ഹോങ്കോങും ഇന്നിറങ്ങുന്നത്.

നിര്‍ണായക മത്സരത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് പാകിസ്ഥാന്‍റെ പ്രതീക്ഷ. ബാബറും മുഹമ്മദ് റിസ്‌വാനും നല്‍കുന്ന തുടക്കം പാക് ടീമിന് നിര്‍ണായകമാകും. ഇന്ത്യക്കെതിരെ മുഹമ്മദ് റിസ്‌വാന്‍റെ(42 പന്തില്‍ 43) പോരാട്ടത്തിന് ഇടയിലും പാകിസ്ഥാന്‍ 147ല്‍ പുറത്തായിരുന്നു.

ഏഷ്യാ കപ്പ്: കെ എല്‍ രാഹുല്‍ മുതല്‍ രോഹിത് ശര്‍മ വരെ, ദുബായില്‍ 'തുഴച്ചിലോട് തുഴച്ചില്‍; വീഡിയോ കാണാം

അതേസമയം ബൗളിംഗില്‍ വലിയ ആശങ്കകളില്ല. ഇന്ത്യക്കെതിരായ മത്സരത്തില്‍ പേശിവലിവിനെ തുടര്‍ന്ന് വലഞ്ഞ യുവ പേസര്‍ നസീം ഷാ ഇന്നത്തെ മത്സരത്തില്‍ വിശ്രമം നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പാക്കിസ്ഥാന്‍ ടീമിലുള്‍പ്പെടുത്തി. തോറ്റെങ്കിലും ഇന്ത്യക്കെതിരെ അഭിമാന പോരാട്ടം കാഴ്‌ചവെച്ച ഇലവനെ ഹോങ്കോങും മാറ്റിയില്ല. നിരവധി പാക് വംശജര്‍  ഹോങ്കോങ് ടീമിലുണ്ട്.

പാകിസ്ഥാന്‍ ടീം: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Iftikhar Ahmed, Khushdil Shah, Shadab Khan, Asif Ali, Mohammad Nawaz, Haris Rauf, Naseem Shah, Shahnawaz Dahani.

ഹോങ്കോങ് ടീം: Nizakat Khan(c), Yasim Murtaza, Babar Hayat, Kinchit Shah, Aizaz Khan, Zeeshan Ali, Scott McKechnie(w), Haroon Arshad, Ehsan Khan, Ayush Shukla, Mohammad Ghazanfar.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്
നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം