ലോകകപ്പ് ഒന്നുമല്ലല്ലോ; സിംബാബ്‌വെക്കെതിരായ പരമ്പര വിജയം ആഘോഷിച്ച ടീം ഇന്ത്യയെ ട്രോളി പാക് ആരാധകര്‍

Published : Aug 23, 2022, 06:09 PM IST
ലോകകപ്പ് ഒന്നുമല്ലല്ലോ; സിംബാബ്‌വെക്കെതിരായ പരമ്പര വിജയം ആഘോഷിച്ച ടീം ഇന്ത്യയെ ട്രോളി പാക് ആരാധകര്‍

Synopsis

പാക് നായകന്‍ ബാബര്‍ അസമിനെ എല്ലായ്പ്പോഴും സിംബാബ്‌വെ മര്‍ദ്ദകന്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന ഇന്ത്യക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് ലോകകപ്പ് ജയിച്ചതുപോലെയുള്ള ആഘോഷമാണെന്നും പാക് ആരാധകര്‍ പറയുന്നു.  

ഹരാരെ: ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിന് മുമ്പ്  സമൂഹമാധ്യമങ്ങളില്‍ ആരാധകപ്പോരിന് തുടക്കമിട്ട് പാക് ആരാധകര്‍. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര വിജയം ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിക്കുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചാണ് പാക് ആരാധകര്‍ ട്രോളുകളുമായി രംഗത്തെത്തിയത്.

സിംബാബ്‌വെക്കെതിരായ വിജയം തന്നെയല്ലെ അല്ലാതെ ലോകകപ്പ് വിജയം ഒന്നുമല്ലല്ലോ ഇന്ത്യ നേടിയത് എന്നാണ് പാക് ആരാധകരുടെ ചോദ്യം. പാക്കിസ്ഥാനാണ് ഇതുപോലെ ആഘോഷിച്ചതെങ്കില്‍ ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ കളിയാക്കലുമായി രംഗത്തെത്തുമായിരുന്നുവെന്നും പാക് ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു.

ഏഷ്യാ കപ്പ്: മറക്കാനാവുമോ പാക്കിസ്ഥാനെ 'പഞ്ഞിക്കിട്ട്' കിംഗ് കോലി രാജവാഴ്ച തുടങ്ങിയ ആ ഇന്നിംഗ്സ്

പാക് നായകന്‍ ബാബര്‍ അസമിനെ എല്ലായ്പ്പോഴും സിംബാബ്‌വെ മര്‍ദ്ദകന്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന ഇന്ത്യക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് ലോകകപ്പ് ജയിച്ചതുപോലെയുള്ള ആഘോഷമാണെന്നും പാക് ആരാധകര്‍ പറയുന്നു.

കെ എല്‍ സിംബാബ്‌വെയില്‍ പരാജയപ്പെട്ടു, കുറ്റം അയാളുടെ തന്നെയാണ്! വ്യക്തമാക്കി ജഡേജ

സിംബാബ്‌വെക്കെതിരെ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ 12 റണ്‍സിന്‍റെ ആവേശ ജയം സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയിരുന്നു. ഇതിനുശേഷമാണ് ഇന്ത്യന്‍ യുവതാരങ്ങള്‍ ഡ്രസ്സിംഗ് റൂമില്‍ വിജയനൃത്തം ചവിട്ടിയത്.

27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28നാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം. പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയില്ലാതെയാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ ഇറങ്ങുന്നത്. പാക് ടീമില്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും പരിക്കുമൂലം കളിക്കുന്നില്ല.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, Ravindra Jadeja, R. Ashwin, Yuzvendra Chahal, Ravi Bishnoi, Bhuvneshwar Kumar, Arshdeep Singh, Avesh Khan

ഏഷ്യാ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീം: Babar Azam (captain), Shadab Khan (vice-captain), Fakhar Zaman, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Nawaz, Mohammad Rizwan, Mohammad Wasim Jr, Naseem Shah, Mohammed Hasnain, Shahnawaz Dahani, Usman Qadir.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ബാറ്റിങ് നിരയില്‍ 'തമ്മിലടി'; ജസ്പ്രിത് ബുമ്രയുടെ പിള്ളേർ ലോകകപ്പിന് റെഡിയാണ്!
റൺസ് അടിക്കാതെ ഗില്ലും സ്കൈയും, സഞ്ജു തിരിച്ചെത്തും? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 ഇന്ന്