ഏഷ്യാ കപ്പ്: ബാബറിന് വീണ്ടും നിരാശ, റിസ്‌‌വാന്‍ തിളങ്ങി, പാക്കിസ്ഥാനെതിരെ ഹോങ്കോങിന് 194 റണ്‍സ് വിജയലക്ഷ്യം

Published : Sep 02, 2022, 09:24 PM IST
 ഏഷ്യാ കപ്പ്: ബാബറിന് വീണ്ടും നിരാശ, റിസ്‌‌വാന്‍ തിളങ്ങി, പാക്കിസ്ഥാനെതിരെ ഹോങ്കോങിന് 194 റണ്‍സ് വിജയലക്ഷ്യം

Synopsis

ടോസിലെ നഷ്ടത്തിന് പിന്നാലെ പാക്കിസ്ഥാന് തുടക്കത്തിലെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ വിക്കറ്റും നഷ്ടമായി. മൂന്നാം വരില്‍ 8 പന്തില്‍ 9 റണ്‍സെടുത്ത ബാബറിനെ എഹ്സാന്‍ ഖാന്‍ സ്വന്തം ബൗളിംഗില്‍ പിടികൂടി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റിസ്‌‌വാനും ഫഖറും ചേര്‍ന്ന് സ്കോറിംഗ് വേഗമില്ലായിരുന്നെങ്കിലു പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ 116 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തു. 42 പന്തിലാണ് റിസ്‌വാന്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.

ഷാര്‍ജ: ക്യാപ്റ്റന്‍ ബാബര്‍ അസം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയെങ്കിലും ഏഷ്യാ കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഹോങ്കോങിനെതിരെ പാക്കിസ്ഥാന് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്‌വാന്‍റെയും ഫഖര്‍ സമന്‍റെയും അര്‍ധസെഞ്ചുറികളുടെയും ഖുഷ്ദില്‍ ഷായയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. 57 പന്തില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഫഖര്‍ സമന്‍ 41 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ ഖുഷ്ദില്‍ ഷാ 15 പന്തില്‍ 35 റണ്‍സെടുത്തു.

തുടക്കം പാളി, ഒടുക്കം മിന്നി

ടോസിലെ നഷ്ടത്തിന് പിന്നാലെ പാക്കിസ്ഥാന് തുടക്കത്തിലെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ വിക്കറ്റും നഷ്ടമായി. മൂന്നാം വരില്‍ 8 പന്തില്‍ 9 റണ്‍സെടുത്ത ബാബറിനെ എഹ്സാന്‍ ഖാന്‍ സ്വന്തം ബൗളിംഗില്‍ പിടികൂടി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റിസ്‌‌വാനും ഫഖറും ചേര്‍ന്ന് സ്കോറിംഗ് വേഗമില്ലായിരുന്നെങ്കിലു പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ 116 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തു. 42 പന്തിലാണ് റിസ്‌വാന്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.

പതിനാലാം ഓവറിലാണ് പാക്കിസ്ഥാന്‍ 100 കടന്നത്. 37 പന്തില്‍ ഫഖര്‍ സമനും അര്‍ധസെഞ്ചുറി തികച്ചു. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ സമന്‍ പുറത്തായി. 41 പന്തില്‍ 53 റണ്‍സായിരുന്നു സമന്‍റെ സംഭാവന. 17 ഓവര്‍ കഴിഞ്ഞപ്പോള്‍ 138-2 എന്ന സ്കോറിലായിരുന്നു പാക്കിസ്ഥാന്‍. എന്നാല്‍ അവസാന ഓവറുകളില്‍ ഹോങ്കോങ് ബൗളര്‍മാര്‍ വൈഡുകള്‍ വാരിക്കോരി നല്‍കിയപ്പോള്‍ പാക്കിസ്ഥാന്‍ സുരക്ഷിത സ്കോറിലേക്ക് നീങ്ങി.

ഏഷ്യാ കപ്പ്: കെ എല്‍ രാഹുല്‍ മുതല്‍ രോഹിത് ശര്‍മ വരെ, ദുബായില്‍ 'തുഴച്ചിലോട് തുഴച്ചില്‍; വീഡിയോ കാണാം

പതിനേഴാം ഓവറില്‍ 18 റണ്‍സടിച്ച പാക്കിസ്ഥാന് പത്തൊമ്പതാം ഓവറില്‍ എട്ട് റണ്‍സെ നേടാനായുള്ളു. എന്നാല്‍ ഐസാസ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ നാല് സിക്സും അഞ്ച് വൈഡും അടക്കം 29 റണ്‍സ് നേടിയ പാക്കിസ്ഥാന്‍ 193ല്‍ എത്തി. അവസാന ഓവറില്‍ നാല് സിക്സ് പറത്തിയ ഖുഷ്ദില്‍ ഷാ15 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന 10 ഓവറില്‍ 129 റണ്‍സാണ് പാക്കിസ്ഥാന്‍ അടിച്ചെടുത്തത്. ഹോങ്കോങിനായി എഹ്സാന്‍ ഖാന്‍ നാലോവറില്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

റൺസ് അടിക്കാതെ ഗില്ലും സ്കൈയും, സഞ്ജു തിരിച്ചെത്തും? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 ഇന്ന്
ഗില്ലിനും സൂര്യകുമാറിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്, മത്സരസമയം, കാണാനുള്ള വഴികള്‍