ടി20 ലോകകപ്പ്: ഇംഗ്ലണ്ടിന് കനത്ത പ്രഹരം, ജോണി ബെയര്‍സ്റ്റോ ലോകകപ്പിനില്ല

Published : Sep 02, 2022, 08:56 PM ISTUpdated : Sep 02, 2022, 09:56 PM IST
ടി20 ലോകകപ്പ്: ഇംഗ്ലണ്ടിന് കനത്ത പ്രഹരം, ജോണി ബെയര്‍സ്റ്റോ ലോകകപ്പിനില്ല

Synopsis

ദക്ഷിണാഫ്രിക്കക്കെതിരായ മൂൂന്നാം ടെസ്റ്റില്‍ ബെയര്‍സ്റ്റോക്ക് പകരം നോട്ടിംഗ്‌ഹാംഷെയര്‍ ബാറ്ററായ ബെന്‍ ഡക്കറ്റിനെ ഇംഗ്ലണ്ട് ടീമിലെടുത്തു. ടി20 ലോകകപ്പില്‍ ബെയര്‍സ്റ്റോയുടെ പകരക്കാരന്‍ ആരായിരിക്കുമെന്ന് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

ലണ്ടന്‍: ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ഗോള്‍ഫ് കളിക്കുന്നതിനിടെ കാലിന് പരിക്കേറ്റ വെടിക്കെട്ട് ബാറ്റര്‍ ജോണി ബെയര്‍സ്റ്റോക്ക് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റും ടി20 ലോകകപ്പും നഷ്ടമാവും.

ദക്ഷിണാഫ്രിക്കക്കെതിരായ മൂൂന്നാം ടെസ്റ്റില്‍ ബെയര്‍സ്റ്റോക്ക് പകരം നോട്ടിംഗ്‌ഹാംഷെയര്‍ ബാറ്ററായ ബെന്‍ ഡക്കറ്റിനെ ഇംഗ്ലണ്ട് ടീമിലെടുത്തു. ടി20 ലോകകപ്പില്‍ ബെയര്‍സ്റ്റോയുടെ പകരക്കാരന്‍ ആരായിരിക്കുമെന്ന് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് അവതരിപ്പിച്ച ബാസ് ക്രിക്കറ്റിന്‍റെ മുഖ്യ പ്രയോക്താവായിരുന്നു ജോണി ബെയര്‍സ്റ്റോ. അടുത്തിടെ ഇംഗ്ലണ്ട് ജയിച്ച നാലു ടെസ്റ്റിലും ബെയര്‍സ്റ്റോ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടി20 ലോകകപ്പിനുള്ള ടീമില്‍ ജേസണ്‍ റോയിയെ തഴഞ്ഞപ്പോള്‍ ബെയര്‍സ്റ്റോയെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യിക്കാനായിരുന്നു ഇംഗ്ലണ്ട് കരുതിയിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിത അപകടത്തില്‍ പരിക്കേറ്റത്.

ലോകകപ്പിനുളള 15 അംഗ ടീമിന് പുറമെ പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള 19 അംഗ ടീമിനെയും ഇംഗ്ലണ്ട് ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇഥലും ബെയര്‍സ്റ്റോ ഉണ്ടായിരുന്നു. ടി20യില്‍ അഞ്ച് പുതുമുഖങ്ങളാണ് പാക്കിസ്ഥാനെതിരായ ഇംഗ്ലണ്ട് ടീമിലുള്ളത്

ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം: Jos Buttler, Moeen Ali, Harry Brook, Sam Curran, Chris Jordan, Liam Livingstone, Dawid Malan, Adil Rashid, Phil Salt, Ben Stokes, Reece Topley, David Willey, Chris Woakes, Mark Wood.

റിസര്‍വ് താരങ്ങള്‍: Liam Dawson, Richard Gleeson, Tymal Mills.

പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീം: Jos Buttler, Moeen Ali, Harry Brook, Jordan Cox, Sam Curran, Ben Duckett, Liam Dawson, Richard Gleeson, Tom Helm, Will Jacks, Dawid Malan, Adil Rashid, Phil Salt, Olly Stone, Reece Topley, David Willey, Chris Woakes, Luke Wood, Mark Wood.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍
ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം