ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ ബാബറിന് പറ്റിയ വലിയ പിഴവ് അതായിരുന്നു, തുറന്നു പറഞ്ഞ് വസീം അക്രം

By Gopala krishnanFirst Published Aug 29, 2022, 4:47 PM IST
Highlights

ദുബായിലെ മത്സരത്തിനൊരുക്കിയ പിച്ച് എനിക്കേറെ ഇഷ്ടപ്പെട്ടു. ബൗളര്‍മാര്‍ ബൗണ്‍സറുകള്‍ എറിഞ്ഞ് വിക്കറ്റ് വീഴ്ത്തുന്നത് കാണാന്‍ തന്നെ രസമായിരുന്നു. ആവേശം അവസാന ഓവര്‍ വരെ നീണ്ട മികച്ച മത്സരമായിരുന്നു ഇത്. പക്ഷെ, മത്സരത്തില്‍ ബാബറിന് ഒരു നിര്‍ണായക പിഴവ് പറ്റി.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആവേശപ്പോരില്‍ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്‍റെ  തോല്‍വിയില്‍ നിര്‍ണായകമായത് പാക് നായകന്‍ ബാബര്‍ അസമിന്‍റെ നിര്‍ണായക പിഴവായിരുന്നുവെന്ന് തുറന്നു പറഞ്ഞ് മുന്‍ പാക് നായകന്‍ വസീം അക്രം. മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് നവാസിനെ പതിമൂന്നാമത്തെയോ പതിനാലാമത്തെയോ ഓവര്‍ ബൗള്‍ ചെയ്യിക്കാതിരുന്നതാണ് ബാബറിന് പറ്റിയ വലിയ പിഴവെന്ന് വസീം അക്രം വ്യക്തമാക്കി.

ദുബായിലെ മത്സരത്തിനൊരുക്കിയ പിച്ച് എനിക്കേറെ ഇഷ്ടപ്പെട്ടു. ബൗളര്‍മാര്‍ ബൗണ്‍സറുകള്‍ എറിഞ്ഞ് വിക്കറ്റ് വീഴ്ത്തുന്നത് കാണാന്‍ തന്നെ രസമായിരുന്നു. ആവേശം അവസാന ഓവര്‍ വരെ നീണ്ട മികച്ച മത്സരമായിരുന്നു ഇത്. പക്ഷെ, മത്സരത്തില്‍ ബാബറിന് ഒരു നിര്‍ണായക പിഴവ് പറ്റി. മുഹമ്മദ് നവാസിനെക്കൊണ്ട് പതിമൂന്നാത്തെയോ പതിനാലാമത്തെയോ ഓവര്‍ എറിയിക്കണമായിരുന്നു. അവസാനം വരെ നവാസിനെ എറിയിക്കാതിരുന്നതാണ് തിരിച്ചടിയായത്. ടി20 ക്രിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയോ രവീന്ദ്ര ജഡേജയോ ക്രീസിലുള്ളപ്പോള്‍ ഒരു സ്പിന്നറെ അവസാന ഓവര്‍ വരെ പന്തെറിയാനായി കാത്തു നിര്‍ത്താനാവില്ല-അക്രം പറഞ്ഞു.

ബാറ്റില്‍ ടച്ചുണ്ടായിരുന്നു, ആവേഷും കാര്‍ത്തികും അംപയറും കേട്ടില്ല! ഫഖര്‍ സമാന്‍ നടന്നകന്നു- വീഡിയോ കാണാം

തോറ്റെങ്കിലും പാക് ബൗളര്‍മാര്‍ പ്രത്യേകിച്ച് പേസര്‍മാര്‍ പുറത്തെടുത്ത പോരാട്ടവീര്യത്തെ അക്രം പുകഴ്ത്തി. മൂന്നാമത്തയോ നാലാമത്തെയോ മത്സരം കളിക്കുന്ന ദഹാനിയും 20-21 വയസു മാത്രം പ്രായമുള്ള ആദ്യ മത്സരം കളിക്കുന്ന നസീം ഷായും പേശിവലിവ് വകവെക്കാതെ പന്തെറിഞ്ഞ ഹാരിസ് റൗഫുമെല്ലാം അവരുടെ പരമാവധി ടീമിനായി നല്‍കിയെന്നും ഇത് പേസ് ബൗളിംഗിനെ സംബന്ധിച്ചിടത്തോളം പാക് ക്രിക്കറ്റിന്‍റെ ഭാവി ശോഭനമാണെന്നതിന്‍റെ തെളിവാണെന്നും അക്രം പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ-പാക് തീപാറും പോരാട്ടത്തില്‍ അവസാന ഓവറിലാണ് ഫലം തീരുമാനമായത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന ഏഴ് റണ്‍സ് രണ്ട് പന്ത് മാത്രം ബാക്കിനില്‍ക്കേ ഇന്ത്യ സ്വന്തമാക്കുസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ടീം 19.5 ഓവറില്‍ 147 റണ്‍സിന് പുറത്തായി. ഭുവിയുടെ നാലിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്‌ദീപ് സിംഗ് രണ്ടും ആവേശ് ഖാന്‍ ഒന്നും വിക്കറ്റ് നേടി.

യാ മോനെ... പാണ്ഡ്യയുടെ ആ നില്‍പ്പുണ്ടല്ലോ... ഓഹ്'; കളി പറഞ്ഞ് ട്രോളന്മാര്‍

മറുപടി ബാറ്റിംഗില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. 17 പന്തില്‍ 33* റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. വിരാട് കോലിയും രവീന്ദ്ര ജഡേജയും 35 റണ്‍സ് വീതം നേടി. നായകന്‍ രോഹിത് ശര്‍മ്മ 12ഉം ഉപനായകന്‍ കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.

click me!